ഇന്ത്യൻ ഓയിൽ കോർപ്പറേഷന് 6.227 കോടി രൂപ അറ്റാദായം

Posted on: November 3, 2020

 

കൊച്ചി: പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 2020 സെപ്റ്റംബറില്‍ അവസാനിച്ച മൂന്നു മാസക്കാലയളവില്‍ 6,227 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 563 കോടി രൂപയായിരുന്നു. ഏതാണ്ട് 11 മടങ്ങ് വര്‍ധന.

കുറഞ്ഞ വിലയ്ക്ക് വാങ്ങിയ അസംസ്‌കൃത എണ്ണ ശുദ്ധീകരിച്ച് കൂടിയ വിലയ്ക്ക് വിറ്റതാണ് ലാഭം കുതിച്ചുയരാന്‍ സഹായിച്ചത്. അതേസമയം, പ്രവര്‍ത്തന വരുമാനം 1.32 ലക്ഷം കോടി രൂപയില്‍നിന്ന് 1.15 ലക്ഷം കോടി രൂപയായി താഴ്ന്നു. ഇന്ധന വില്പന 1.77 കോടി ടണ്ണായി.

TAGS: Indian Oil |