യുടിഐ മാസ്റ്റര്‍ഷെയറിലെ പത്തു ലക്ഷം രൂപയുടെ നിക്ഷേപം 11.78 കോടി രൂപയായി വര്‍ധിച്ചു

Posted on: March 9, 2020

കൊച്ചി: രാജ്യത്തെ ആദ്യ ഓഹരി അധിഷ്ഠിത പദ്ധതിയായ യുടിഐ മാസ്റ്റര്‍ഷെയര്‍ ആരംഭിച്ച 1986 ഒക്ടോബറില്‍ നിക്ഷേപിച്ച പത്തു ലക്ഷം രൂപ 2020 ഫെബ്രുവരി 28-ന് 11.78 കോടി രൂപയായി വളര്‍ന്നു എന്നു കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. മല്‍സരക്ഷമതയുള്ള വന്‍കിട കമ്പനികളില്‍ നിക്ഷേിക്കുന്ന ഓപണ്‍ എന്‍ഡഡ് പദ്ധതിയാണ് യുടിഐ മാസ്റ്റര്‍ഷെയര്‍.

ശക്തമായ അടിസ്ഥാനം, കടങ്ങളുടെ കാര്യത്തില്‍ നിയന്ത്രണം, സുസ്ഥിര വരുമാന വര്‍ധനവ്, മൂലധനത്തിനായുള്ള ചെലവിനേക്കാള്‍ വരുമാനം, ലാഭക്ഷമതയില്‍ കൂടുതല്‍ ശ്രദ്ധ തുടങ്ങിയ സവിശേഷതകളുള്ള കമ്പനികളിലാണ് ഈ പദ്ധതി നിക്ഷേപം നടത്തുന്നത്. ഗുണമേന്‍മയുള്ള കമ്പനികളിലൂടെ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല സമ്പത്തു സൃഷ്ടിക്കുവാന്‍ അവസരം നല്‍കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

പദ്ധതിയില്‍ 6.13 സജീവ നിക്ഷേപകരിലൂടെ 6,200 കോടി രൂപയുടെ ആസ്തിയാണുള്ളതെന്ന് 2020 ഫെബ്രുവരി 28-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പദ്ധതി തുടക്കം മുതല്‍ 15.35 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ച കൈവരിച്ചപ്പോള്‍ അടിസ്ഥാന സൂചികയായ എസ് ആന്റ് പി ബിഎസ്ഇ 100 ടിആര്‍ഐ 13.74 ശതമാനം വളര്‍ച്ച മാത്രമാണു കൈവരിച്ചിട്ടുള്ളത്.

TAGS: UTI Mutual Fund |