രാജ്യാന്തര ബോണ്ട് വിപണിയില്‍നിന്ന് 550 ദശലക്ഷം ഡോളര്‍ സമാഹരിച്ച് മുത്തൂറ്റ് ഫിനാന്‍സ്

Posted on: February 22, 2020

കൊച്ചി: സ്വര്‍ണവായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ഫിക്സ്ഡ് റേറ്റ് സീനിയര്‍ സെക്യുവേഡ് നോട്ട് നല്‍കി രാജ്യാന്തര ബോണ്ട് വിപണിയില്‍നിന്ന് 550 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. മൂന്നര വര്‍ഷ കാലാവധിയുള്ള നോട്ടിന് 4.4 ശതമാനമാണ് പലിശ. കഴിഞ്ഞ ഒക്ടോബറില്‍ ബോണ്ട് വിപണിയില്‍നിന്ന് കമ്പനി 450 ദശലക്ഷം ഡോളര്‍ സമാഹരിച്ചിരുന്നു. സിംഗപ്പൂര്‍, ഹോങ്കോംഗ്, ലണ്ടന്‍, യുഎസ് എന്നിവിടങ്ങളില്‍നിന്നാണ് ഫണ്ട് സമാഹരിച്ചിട്ടുള്ളത്. ബോണ്ട് ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചിലെ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യും.

രാജ്യാന്തര ബോണ്ട് വിപണിയില്‍നിന്നുള്ള കമ്പനിയുടെ രണ്ടാമത്തെ ഇഷ്യുവിനും മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ഇത് ഇന്ത്യയുടെ ബാങ്കിംഗേതര മേഖലയ്ക്കുള്ള അംഗീകാരമാണെന്നും ചെയര്‍മാന്‍ എം.ജി. ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.

TAGS: Muthoot Finance |