വണ്ടര്‍ലായ്ക്കു മൂന്നാം ക്വാർട്ടറിൽ 45 ശതമാനം ലാഭവളര്‍ച്ച

Posted on: January 29, 2020

കൊച്ചി : പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലാ ഹോളിഡേയ്‌സ് 2019-ാം സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ക്വാർട്ടറിൽ  72.74 കോടിരൂപ മൊത്തവരുമാനം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 78.63 കോടിയായിരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പതു മാസങ്ങളിലെ മൊത്തവരുമാനം 237.97 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കൈവരിച്ച 228.11 കോടിഎ അപേക്ഷിച്ചു നാലു ശതമാനം വളര്‍ച്ച ഇത്തവണ നേടി.

മൂന്നാം ക്വാർട്ടറിൽ  ഹൈദരാബാദ് പാര്‍ക്ക് സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ ഒമ്പതു ശതമാനം വര്‍ധനയും കൊച്ചി പാര്‍ക്ക് സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ രണ്ടു ശതമാനം
വര്‍ധനയുമുണ്ടായി. മാര്‍ക്കറ്റ് മന്ദഗതിയിലായതുമൂലം ബംഗലുരു  പാര്‍ക്ക് സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ 22 ശതമാനം കുറവ് സംഭവിച്ചു.

എബിറ്റ്ഡ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം ക്വാർട്ടറിൽ  കൈവരിച്ച 32.335 കോടി രൂപയില്‍ നിന്നു 14 ശതമാനം കുറഞ്ഞ് 27.00 കോടി രൂപയായി. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒമ്പതുമാസങ്ങളില്‍ എബിറ്റ്ഡ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൈവരിച്ച 103.19 കോടി രൂപയില്‍നിന്ന് അഞ്ചു ശതമാനം വര്‍ധിച്ച് 108.55 കോടിയായി. മൂന്നാം പാദത്തില്‍ കൈവരിച്ച 14.52 കോടി രൂപയില്‍ നിന്നു 45 ശതമാനം വര്‍ധിച്ച് 21.03 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ ഒമ്പതു മാസങ്ങളില്‍ കൈവരിച്ച 48.43 കോടിയില്‍ നിന്നു 31 ശതമാനം വര്‍ധിച്ച് 63.22 കോടിയായി ഉയര്‍ന്നു.

മാന്ദ്യം അമ്യൂസ്‌മെന്റ് പാര്‍ക്ക് വ്യവസായത്തെയും സാരമായി ബാധിച്ചെന്നു വണ്ടര്‍ലാ ഹോളിഡേയ്‌സ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് ജോസഫ് പറഞ്ഞു.