ഐ.ഡി.ബി.ഐ. മ്യൂച്വല്‍ ഫണ്ടിനെ മുത്തൂറ്റ് ഫിനാന്‍സിന് ഏറ്റെടുത്തു

Posted on: November 23, 2019

കൊച്ചി : മുത്തൂറ്റ് ഫിനാൻസ്, ഐഡിബിഐ അസറ്റ് മാനേജുമെന്റിനേയും ഐഡിബിഐ എംഎഫ് ട്രസ്റ്റി കമ്പനിയേയും ഏറ്റെടുക്കാൻ ധാരണയായി. ഏറ്റെടുക്കലിന്റെ നടപടി ക്രമങ്ങൾ 2020 ഫെബ്രുവരിയിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഏറ്റെടുക്കൽ പൂർത്തിയാക്കുന്നതോടെ ഐഡിബിഐ എഎംസിയും ഐഡിബിഐ മ്യൂച്വൽഫണ്ട് ട്രസ്റ്റി കമ്പനിയും മുത്തൂറ്റ് ഫിനാൻസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ട്രസ്റ്റി കമ്പനികളാവും.

ഐഡിബിഐ മ്യൂച്വൽഫണ്ട് ലാഭകരമായി പ്രവർത്തിക്കുന്നതും 5300 കോടി രൂപയിലേറെ ആസ്തികൾ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ്. 22 പദ്ധതികളാണ് ഈ മ്യൂച്വൽഫണ്ടിനുള്ളത്. ഐഡിബിഐ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ 100 ശതമാനം ഇക്വിറ്റി ഓഹരികളും മുത്തൂറ്റ് ഫിനാൻസ് വാങ്ങും.

ഐഡിബിഐ മ്യൂച്വൽഫണ്ട് പോലുള്ള സ്ഥാപനത്തിലൂടെ മ്യൂച്വൽഫണ്ട് മേഖലയിലേക്കു പ്രവേശിക്കുന്നത് ഏറെ അഭിമാനാർഹമാണെന്ന് മൂത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. ഉപഭോക്തൃ കേന്ദ്രീകൃതമായ മുത്തൂറ്റ് ഗ്രൂപ്പിന്റെ ബിസിനസ് രീതികൾ മ്യൂച്വൽ ഫണ്ടിന്റെ ബിസിനസ് ലക്ഷ്യങ്ങൾക്കനുസൃതമായി മുന്നോട്ടു കൊണ്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

TAGS: Muthoot Finance |