സൗത്ത് ഇന്ത്യന്‍ ബാങ്കിന് 84.48 കോടി രൂപ ലാഭം

Posted on: October 18, 2019

കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്ക് 2019 സെപ്റ്റംബര്‍ 30 ന് അവസാനിച്ച മൂന്നു മാസക്കാലയളവില്‍ 84.48 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ നേടിയ 70.13 കോടിയെ അപേക്ഷിച്ച് 20.46 ശതമാനം വളര്‍ച്ച. ബാങ്കിന്റെ മൊത്തം ബിസിനസ് 10.99 ശതമാനം വര്‍ധിച്ച് 1,46,867 കോടി രൂപയായി.

മൊത്തം വായ്പ 11.33 ശതമാനം വര്‍ധിച്ച് 63,920 കോടി രൂപയിലെത്തി. സാമ്പത്തിക കാലാവസ്ഥ മോശമായി നില്‍ക്കുമ്പോഴും മികച്ച വായ്പാ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞച് റീട്ടെയില്‍ വായ്പകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ടാണെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി. ഇ. ഒ.യുമായ വി. ജി. മാത്യു പറഞ്ഞു. കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ശരിയായ ദിശയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ബാങ്കിന്റെ മൊത്തം കിട്ടാക്കടം, വായ്പയുടെ 4.92 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 3.48 ശതമാനവുമാണ്.