സൗത്ത് ഇന്ത്യന്‍ ബാങ്കിന് 73.26 കോടി അറ്റാദായം

Posted on: July 26, 2019

തൃശൂര്‍ : സൗത്ത് ഇന്ത്യന്‍ ബാങ്കിന് ജൂണില്‍ അവസാനിച്ച ക്വാർട്ടറിൽ  73.26 കോടി രൂപയുടെ അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 23.04 കോടിയായിരുന്നു. വളർച്ച 
218.52 ശതമാനം.  ട്രഷറി, വായ്പാ രംഗത്തെ പ്രവര്‍ത്തന മികവാണ് വളർച്ചയ്ക്ക്  വഴിയൊരുക്കിയത്.

പലിശ വരുമാനത്തില്‍ 8.38 ശതമാനവും ഇതര വരുമാനത്തില്‍ 24.68 ശതമാനവും വര്‍ധനയുണ്ട്. കാര്‍ഷിക, റീട്ടെയ്ൽ മേഖലകളിലെ വളര്‍ച്ച ശരിയായ ദിശയിലാണെന്നു മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി. ജി. മാത്യു പറഞ്ഞു.

നിഷ്‌ക്രിയ ആസ്തി നിയന്ത്രണത്തിലായിട്ടുണ്ട്. റീട്ടെയ്ൽ  പോര്‍ട്‌ഫോളിയോ വളര്‍ച്ച 25.64 ശതമാനമാണ്. മൊത്തം വായ്പയുടെ 30 ശതമാനം റീട്ടെയ്ൽ രംഗത്താണ്. റീട്ടെയ്ൽ ശക്തികേന്ദ്രമാക്കി ബാങ്കിനെ മാറ്റാനുള്ള നീക്കം വിജയം കാണുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മൊത്തം ബിസിനസ് 4,45,375 കോടിയായി. നിക്ഷേപങ്ങള്‍ 81,723 കോടിയും. വായ്പ 7488 കോടി വര്‍ധിച്ചു.