മുത്തൂറ്റ് ഫിനാൻസിന്റെ അറ്റാദായത്തിൽ 48 ശതമാനം വർധന

Posted on: July 29, 2016

Muthoot-Finance-Logo-B

കൊച്ചി : കൈകാര്യം ചെയ്യുന്ന വായ്പകളുടെ അടിസ്ഥാനത്തിൽ മുത്തൂറ്റ് ഫിനാൻസ് ജൂണിൽ അവസാനിച്ച നടപ്പ് സാമ്പത്തികവർഷത്തെ ഒന്നാം ക്വാർട്ടറിൽ 270 കോടി രൂപ അറ്റാദായം. മുൻ വർഷം ഇതേ കാലയളവിലെ 183 കോടി രൂപയെ അപേക്ഷിച്ച് 48 ശതമാനം വർധനവാണിത്. മുൻ വർഷം ഇതേകാലയളവിൽ ആയിരം കോടി രൂപയുടെ ചെറുകിട വായ്പകൾ നൽകിയ കമ്പനി ഈ രംഗത്തും 48 ശതമാനം വർധനവോടെ ഇത്തവണ 1481 കോടി രൂപയുടെ ചെറുകിട വായ്പകളാണു നൽകി. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ 25860 കോടി രൂപയാണ്. ആറു ശതമാനം വളർച്ചകൈവരവിച്ചു.

മുത്തൂറ്റ് ഫിനാൻസിന് ക്രിസിൽ നൽകിയിരിക്കുന്ന ദീർഘകാല ഡെറ്റ് റേറ്റിംഗ് എഎ സ്റ്റേബിൾ ആയി ഉയർത്തിയിട്ടുണ്ട്. ഒരു വർഷത്തിനു മുകളിൽ കാലാവധിയുള്ള കടപ്പത്രങ്ങളെയാണ് ദീർഘകാല ഡെറ്റ് റേറ്റിറ്റിംഗിൽ പരിഗണിക്കുന്നത്.

കഴിഞ്ഞ ക്വാർട്ടറിൽ ഐആർഡിഎ രജിസ്റ്റ്രേഷൻ ഉള്ള മൂത്തൂറ്റ് ഇൻഷൂറൻസ് ബ്രോക്കിംഗിനെ ഏറ്റെടുക്കുന്ന നടപടിയും മുത്തൂറ്റ് ഫിനാൻസ് പൂർത്തിയാക്കി. കഴിഞ്ഞ ക്വാർട്ടറിൽ പത്തു കോടി രൂപയുടെ പ്രീമിയമാണ് സ്ഥാപനം ശേഖരിച്ചിട്ടുള്ളത്.

കമ്പനിയുടെ ലാഭക്ഷമതയും ബിസിനസ് വളർച്ചയും മെച്ചപ്പെടുത്തിയ മറ്റൊരു ക്വാർട്ടറാണ് കടന്നു പോയതെന്ന് പ്രവർത്തന ഫലത്തെക്കുറിച്ചു പ്രതികരിക്കവെ ചെയർമാൻ എം.ജി. ജോർജ്ജ് മുത്തൂറ്റ് ചൂണ്ടിക്കാട്ടി. ശേഖരണ സംവിധാനം, പ്രവർത്തനരീതികളിൽ വന്ന ഘടനാപരമായ മാറ്റം, ഉപഭോക്താക്കളുടെ വർധിച്ചു വരുന്ന വിശാസം തുടങ്ങിയവയാണ് ഈ നേട്ടങ്ങൾക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.