16
Thursday
May 2024
May 2024
ജിവിആർ ഇൻഫ്ര ഐപിഒയ്ക്ക് അപേക്ഷ നൽകി
Posted on: October 2, 2015
ചെന്നൈ : ജിവിആർ ഇൻഫ്ര പ്രോജക്ട്സ് ഇനീഷ്യൽ പബ്ലിക്ക് ഓഫറിനുള്ള ഡ്രാഫ്റ്റ് ഡോക്യുമെന്റ് സെബിക്ക് സമർപ്പിച്ചു. 400 കോടി രൂപയുടെ ഇഷ്യുവിനാണ് ജിവിആർ ഇൻഫ്ര ഒരുങ്ങുന്നത്.
ഇഷ്യുവിലൂടെ സമാഹരിക്കുന്ന തുകയിൽ 225 കോടി രൂപ മൂലധനമായും 100 കോടി കോടിരൂപ വായ്പകൾ തിരിച്ചടയ്ക്കാനും വിനിയോഗിക്കും. ഐഡിഎഫ്സിയുടെ പ്രൈവറ്റ് ഇക്വിറ്റി വിഭാഗം 2011 ൽ ജിവിആർ ഇൻഫ്രയിൽ 150 കോടി (21.43 ശതമാനം) രൂപയുടെ മൂലധന നിക്ഷേപം നടത്തിയിരുന്നു.
എഡിൽവീസ്, അംബിറ്റ്, എസ് ബി ഐ കാപ്പിറ്റൽ, ഐഡിഎഫ്സി സെക്യൂരിറ്റീസ് എന്നീ സ്ഥാപനങ്ങളായിരിക്കും ഇഷ്യുവിന്റെ ബാങ്കർമാർ.
TAGS: Ambit | Edelweiss | GVR Infra IPO | GVR Infra Projects | IDFC | IDFC Securities | SBI Capital Markets |
News in this Section
Related News