സിസിടിവി സ്റ്റോറേജിന് കൂടുതല്‍ സൗകര്യമൊരുക്കി വെസ്റ്റേണ്‍ ഡിജിറ്റല്‍

Posted on: February 12, 2024

കൊച്ചി : കൂടുതല്‍ സിസിടിവി സ്റ്റോറേജ് സൗകര്യമൊരുക്കി വെസ്റ്റേണ്‍ ഡിജിറ്റല്‍. 22ടിബിയുടെ സ്റ്റോറേജ് സൗകര്യമാണ് ഡബ്ല്യൂഡി പര്‍പ്പ്ള്‍ പ്രൊ സ്മാര്‍ട്ട് വിഡിയൊ എച്ച്ഡിഡി നല്‍കുന്നത്. ഡഡി പര്‍പ്പ്ള്‍ എസി ഡി 101 അള്‍ട്ര എന്‍ഡ്യുറന്‍സ് മൈക്രോ എസ്ഡി കാര്‍ഡ് ഒരു ടിബി വരെയും സ്റ്റോറേജ് നല്‍കും. ഓള്‍ ഫ്രെയിം എഐ സാങ്കേതികതയുള്ള ഡബ്ല്യുഡി പര്‍പ്പ്ള്‍ പ്രൊ ഡ്രൈവുകള്‍ മികച്ച പ്രകടനവും വിശ്വാസ്യതയും പ്രദാനം ചെയ്യുന്നവയാണ്.

പ്ലേബാക്ക് ചെയ്യുമ്പോള്‍ ഫ്രെയിം ലോസ് കുറക്കാന്‍ എടിഎ സാങ്കേതികതയാണ് ഡബ്ല്യൂഡി പര്‍പ്പ്ള്‍ ഉപയോഗിക്കുന്നത്. ദൃശ്യങ്ങള്‍ അപഗ്രഥിക്കാന്‍ 32 എഐ സ്ട്രീമുകള്‍ വരെയും ഈഡ്രൈവുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു.

 

TAGS: Western Digital |