മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ നാഷണല്‍ ഹബ്ബ് (എംഎന്‍എച്ച്) മുംബൈയിലെ അഞ്ചേരി ഈസ്റ്റില്‍

Posted on: September 29, 2023

കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ നാഷണല്‍ ഹബ്ബ് (എംഎന്‍എച്ച്) മുംബൈയിലെ അഞ്ചേരി ഈസ്റ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു. മലബാര്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും ഏകോപിപ്പിക്കുന്നതിനുമാണ് നാഷണല്‍ ഹബ്ബ് ആരംഭിച്ചു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മലബാര്‍ നാഷണല്‍ ഹബ്ബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ്, മുന്‍ എംപിയും ലോക്മത് മീഡിയ ഗ്രൂപ്പ് ചെയര്‍മാനുമായ വിജയ് ഡാര്‍ഡ, മലബാര്‍ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുള്‍ സലാം, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്ത്യ ഓപ്പറേഷന്‍സ് മാനെജിംഗ് ഡയറക്റ്റര്‍ ഒ. അഷര്‍,ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍മായ എ.കെ.നിഷാദ്, കെ.പി. വീരാന്‍കുട്ടി, സി. മായിന്‍കുട്ടി,എം.പി. അബ്ദുള്‍ മജീദ്, വി.എസ്. ഷറീജ്, എ.കെ.
ഫൈസല്‍, അബ്ദുള്ള, വെസ്റ്റ് റീജ്യണ്‍ ഹെഡ് എ.ടി. ഫന്‍സീം അഹമ്മദ്, കോര്‍പ്പറേറ്റ് ഹെഡ് ഷാ
ജി കക്കോടി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.