ലിവൈസ് പുതിയ കളക്ഷന്‍ പുറത്തിറക്കി

Posted on: September 26, 2023

തിരുവനന്തപുരം : ഐക്കണിക്ക് ബ്രാന്‍ഡ് ആയ ലിവൈസ് തങ്ങളുടെ ഏറ്റുവും പുതിയ കളക്ഷന്‍ പുറത്തിറക്കി. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള അയഞ്ഞ ബാഗി ഫിറ്റുകളുടെ വിപുലീകരിച്ച ശ്രേണികള്‍, ഓവര്‍ഡ് ആന്‍ഡ് കളര്‍ ജീന്‍സ് കാര്‍ഗോ പാന്റ്‌സ് മുതല്‍ ചിനോസ് വരെ, വാഴ്‌സിറ്റി ജാക്കറ്റുകള്‍ മുതല്‍ സറ്റ്ഷര്‍ട്ടുകള്‍, യുവതികള്‍ക്കായി മനോഹരമായ ബ്ലൗസുകള്‍, യുവാക്കള്‍ക്കായി സ്റ്റേറ്റ്‌മെന്റ് ഷര്‍ട്ടുകള്‍ തുടങ്ങിയ ഓണ്‍ട്രെന്‍ഡും പ്രസക്തവുമായ ഉത്പന്നങ്ങളാണ് ലിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

ഇതിനോടനുബന്ധിച്ച് ലിവൈസ് ബ്രാന്‍ഡ് അംബാസഡര്‍ ദീപിക പദുക്കോണ്‍ അഭിനയിക്കുന്ന ‘ഫോര്‍ നൗ, ഫോര്‍ലൈഫ് ടൈം’ എന്ന വിഡിയോ കാമ്പയിനും ബ്രാന്‍ഡ് പുറത്തിറക്കി. ഈലിവൈസ് ഉത്പന്നങ്ങള്‍ഇപ്പോള്‍ Levi.in, ലിവൈസ് സ്റ്റോറുകളില്‍ ലഭ്യമാണ്.