തങ്ങളുടെ ഉത്പ്പന്നങ്ങള്‍ക്കായി പുതിയ വെബ്‌സൈറ്റ് അവതരിപ്പിച്ച് യു.എസ്. പോളോ

Posted on: August 31, 2023

കൊച്ചി : യുണൈറ്റഡ് സ്റ്റേറ്റ്സ് പോളോ അസോസിയേഷന്റെയും അരവിന്ദ് ഫാഷന്‍സ് ലിമിറ്റഡിന്റെയും ഔദ്യോഗിക ബ്രാന്‍ഡായ യു.എസ്. പോളോ അസി. തങ്ങളുടെ ഉത്പ്പന്നങ്ങള്‍ക്ക് മാത്രമായി പുതിയ യു.എസ്. പോളോ വെബ്‌സൈറ്റ് അവതരിപ്പിച്ചു. ഇന്ത്യയിലെ ബിസിനസ്സ് സാന്നിധ്യം കൂടുതല്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വെബ്‌സൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്.

യു. എസ്. പോളോ ഉപഭോക്താക്കള്‍ക്കുള്ള ഡിജിറ്റല്‍ ഓഫറുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും അതിന്റെ ഉത്പ്പന്ന ഓഫറുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുമായി uspoloassn.in എന്ന വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്. അരവിന്ദ് ഫാഷന്‍സ് ലിമിറ്റഡ് ബ്രാന്‍ഡുകളുടെ പോര്‍ട്ട്ഫോളിയോയിലെ എക്സ്‌ക്ലൂസീവ് ബ്രാന്‍ഡ് വെബ്സൈറ്റിനൊപ്പം ലഭ്യമാവുന്ന ആദ്യത്തെ ബ്രാന്‍ഡായ യു.എസ്. പോളോ നിലവില്‍ എല്ലാ മുന്‍നിര ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും അരവിന്ദ് ഫാഷന്‍സ് ലിമിറ്റഡിന്റെ ഔദ്യോഗിക ബ്രാന്‍ഡ് സ്റ്റോറും ഡിജിറ്റല്‍ ഡെസ്റ്റിനേഷനുമായ NNNow.com-ലും ലഭ്യമാണ്. ഇതോടൊപ്പം ഐക്കോണിക് ലെജന്‍ഡ്സ് മാര്‍ക്കറ്റിംഗ് കാമ്പെയ്നിനും യു. എസ്. പോളോ തുടക്കംക്കുറിച്ചുട്ടുണ്ട്.

യു. എസ്. പോളോ അസി.-ന്റെ മികച്ച പങ്കാളിയാണ് അരവിന്ദ് ഫാഷന്‍സ് എന്നും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നില്‍ ദീര്‍ഘകാലത്തേക്ക് ഒരു ബില്യണ്‍ ഡോളര്‍ ബിസിനസ്സ് ലക്ഷ്യമിടുന്ന മുന്‍നിര ബ്രാന്‍ഡ് എന്ന നിലയില്‍ ഭാവിയെക്കുറിച്ച് ധാരാളം പ്രതീക്ഷകള്‍ ഉണ്ടെന്നും ഇന്ത്യയില്‍ ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത് രാജ്യത്തെ മുന്‍നിര കാഷ്വല്‍ വെയര്‍ ബ്രാന്‍ഡുകളിലൊന്നായ തങ്ങളുടെ സ്ഥാനം കൂടുതല്‍ ഉറപ്പിക്കുമെന്നും യു.എസ്. പോളോ മേല്‍നോട്ടം വഹിക്കുന്ന കമ്പനിയായ യു എസ് പി എ ഗ്ലോബല്‍ ലൈസന്‍സിംഗിന്റെ പ്രസിഡന്റും സിഇഒയുമായ ജെ മൈക്കല്‍ പ്രിന്‍സ് പറഞ്ഞു.