ഓണത്തിന് ‘വീട് വണ്ടി സ്വര്‍ണം’ ഓഫറുമായി ടാറ്റാ ടീ കണ്ണന്‍ ദേവന്‍

Posted on: August 25, 2023

 

കൊച്ചി : കേരളത്തിലെ പ്രമുഖ തേയില ബ്രാന്‍ഡായ ടാറ്റ ടീ കണ്ണന്‍ ദേവന്‍, ഓണത്തിനോടനുബന്ധിച്ച് ‘വീട് വണ്ടി സ്വര്‍ണം’ ഓഫര്‍ അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് വന്‍ സമ്മാനപദ്ധതികളാണ് ടാറ്റാ ടീ വീട് വണ്ടി സ്വര്‍ണം ഓഫറിലൂടെ വാഗ്ദാനം ചെയ്യുന്നത്. വിജയികളാകുന്നവര്ക്ക് 2 ബെഡ്റൂം വീട് മെഗാ സമ്മാനമായി നേടാനാണ് അവസരമൊരുങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം കമ്പനി അവതരിപ്പിച്ച ‘വീട് വണ്ടി സ്വര്‍ണം’ പദ്ധതി വന്‍ വിജയമായിരുന്നു. ഈ വര്‍ഷവും ആ ആവേശം കൂടുതല്‍ ഗംഭീരമായി തിരിച്ചെത്തുകയാണ്. ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ലിമിറ്റഡ് എഡിഷന്‍ ടാറ്റ ടീ കണ്ണന്‍ ദേവന്‍ ഓണം പായ്ക്കുകള്‍ വാങ്ങാനും ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനും കഴിയും. 2 ബെഡ്റൂം വീടിന് പുറമേ ടാറ്റ ഹാരിയര്‍ കാറും 300 ലധികം സ്വര്‍ണ്ണ നാണയങ്ങളും ഉള്‍പ്പെടെയുള്ള ആകര്‍ഷകമായ സമ്മാനങ്ങളാണ് ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

സമ്മാനങ്ങള്‍ നേടാനുള്ള അവസരം ക്യുആര്‍ കോഡ് സ്‌കാന്‍ അല്ലെങ്കില്‍ മിസ്ഡ് കോള്‍ രീതിയിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഓഫര്‍ പായ്ക്കില്‍ സൂചിപ്പിച്ചിരിക്കുന്ന നമ്പറിലേക്ക് ഒരു മിസ്ഡ് കോള്‍ നല്‍കുമ്പോള്‍ പാക്കിനുള്ളില്‍ സൂചിപ്പിച്ചിരിക്കുന്ന ഒരു സവിശേഷ കോഡ് പങ്കിടാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന ഒരു വാട്ട്‌സ്ആപ്പ് സന്ദേശം സ്വീകരിക്കാനും കഴിയും. ക്യുആര്‍ കോഡ് സ്‌കാനിംഗ് രീതി തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ ഓഫര്‍ പാക്കിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യേണ്ടതുണ്ട്. അത് ഒരു പ്രത്യേക വാട്ട്‌സ്ആപ്പ് പേജിലേക്ക് നയിക്കും. പാക്കിനുള്ളില്‍ സൂചിപ്പിച്ചിരിക്കുന്ന കോഡ് ഇവിടെ നല്‍കിമ്പോള്‍ സമ്മാനങ്ങള്‍ നേടാനുള്ള അവസരമാകും.

ഓണത്തിന് കേരളത്തിലെ ഉപയോക്താക്കള്‍ക്ക് വമ്പന്‍ ഓഫറുകള്‍ ഒരുക്കുന്നതില്‍ കമ്പനി ഏറെ ആവേശത്തിലാണെന്ന് ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സിന്റെ ഇന്ത്യ ആന്‍ഡ് സൗത്ത് ഏഷ്യ പാക്കേജ്ഡ് ബെവറിജസ് പ്രസിഡന്റ് പുനീത് ദാസ്ഗുപ്ത വ്യക്തമാക്കി. ഓണത്തിന്റെ സത്തയും അത് സൂചിപ്പിക്കുന്ന സാംസ്‌കാരിക അഭിമാനവും ആഘോഷിക്കുന്നതില്‍ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സിന് ആഴത്തില്‍ വേരൂന്നിയ പ്രതിബദ്ധതയുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവിസ്മരണീയ നിമിഷങ്ങള്‍ സൃഷ്ടിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ‘വീട് വണ്ടി സ്വര്‍ണ്ണം’ കാമ്പെയിനില്‍ പ്രതിഫലിക്കുന്നത്. ഓണം സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ആഘോഷമാണ്. ഒരു വീട്, കാര്‍ അല്ലെങ്കില്‍ സ്വര്‍ണ്ണം നേടാനുള്ള അവസരം ശരിക്കും ആഘോഷത്തിന്റെ ചൈതന്യവുമായി ചേര്‍ന്ന്‌പോകുന്നതാണ്. ഓണാഘോഷത്തിന്റെ ഭാഗമാകാന്‍ കഴിയുന്നതില്‍ ഏറെ അഭിമാനം കൊള്ളുന്നുവെന്നും പുനീത് ദാസ്ഗുപ്ത പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ വീടു ജേതാവായ ശ്രീലേഖ എസ് തന്റെ നന്ദിയും കടപ്പാടും ഈയവസരത്തില്‍ പങ്കുവച്ചു. ഓണം കാമ്പയിന്‍ ശരിക്കും തന്റെ ജീവിതം തന്നെ മാറ്റിമറിച്ചതായി ഇവര്‍ വെളിപ്പെടുത്തി. ‘വീട് വണ്ടി സ്വര്‍ണ്ണം’ ഓഫറില്‍ വിജയിയായത് തന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നുവെന്നും ടാറ്റാ ടീ കണ്ണന്‍ ദേവന്‍ തന്റെ ജീവിതത്തില്‍ വന്‍ മാറ്റമാണ് കൊണ്ടുവന്നതെന്നും ശ്രീലേഖ പറഞ്ഞു.

ഓണം പ്രതിനിധീകരിക്കുന്ന പാരമ്പര്യം, ഭാഗ്യം, സമൃദ്ധി എന്നിവയുടെ സത്ത ഉള്‍ക്കൊള്ളുന്നതാണ് ടാറ്റ ടീ കണ്ണന്‍ ദേവന്റെ ‘വീട് വണ്ടി സ്വര്‍ണ്ണം’ കാമ്പെയിന്‍. ഉപഭോക്താക്കളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക തനിമ സ്വീകരിക്കുന്നതിനും ഈ ഉത്സവത്തിന്റെ സന്തോഷകരമായ ആഘോഷങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധത ഈ കാമ്പെയിന്‍ ഉള്‍ക്കൊള്ളുന്നു.