മീഷോ പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി പുറത്തിറക്കി

Posted on: June 13, 2023

കൊച്ചി : ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയായ മീഷോ പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി പുറത്തിറക്കി. ദശലക്ഷക്കണക്കിനു വരുന്ന ഇന്ത്യന്‍ ഷോപ്പര്‍മാരുടെ പ്രതിദിനആവശ്യങ്ങള്‍ നേടിക്കൊടുക്കുന്ന രീതിയില്‍ സ്ഥാനം കൂടുതല്‍ ശക്തമാക്കാനാണു മീഷോ ഇതിലൂടെ ലക്ഷ്യമിടുന്നത്. വിവിധ സാമ്പത്തിക വിഭാഗങ്ങളിലും ഭാഷകളിലും ലിംഗങ്ങളിലും പ്രായങ്ങളിലും ഉള്ളവരുടെ ഷോപ്പിംഗ് താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് ഇ-
കൊമേഴ്‌സ് സംവിധാനം അവതരിപ്പിക്കുക എന്നതു കൂടിലക്ഷ്യമിടുന്നുണ്ട്.

മിഷോയുടെ പ്രതീകമായ എം ഇതില്‍ കൂടുതല്‍ വര്‍ണാഭമായും പരസ്പരം ബന്ധിപ്പിച്ചും നിലനിര്‍ത്തിയിരിക്കുന്നു. ഉപഭോക്താക്കളുമായുള്ള വൈകാരിക ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ശബ്ദമിശ്രിതമായ ടച്ച് പോയിന്റുകളാണ് മിഷോയിലൂടെയുള്ള വാങ്ങലിന്റെ ഓരോ ഭാഗത്തും അവതരിപ്പിച്ചിട്ടുള്ളത്.

ഉപഭോക്താവ് വാങ്ങലിന്റെ ഓരോ ഘട്ടത്തിലും മിഷോയുടെ പെപ്പി സിച്ചര്‍ ട്രാക്ക് പാടുന്നതു കേള്‍ക്കും, ഹിന്ദി, മലയാളം, ബംഗാളി, തെലുഗു, മറാത്തി, തമിഴ്, ഗുജറാത്തി, കന്നഡ, ഒഡിയ തുടങ്ങിയ ഭാഷകളിലാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത്.

എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ള മികച്ച ഇ-കൊമേഴ്‌സ് സംവിധാനത്തിലേക്കുള്ള നീക്കമാണു പുതിയബ്രാന്‍ഡ് ഐഡന്റിറ്റിയെന്നു മിഷോസിഇഒ വിദിത്ത് ആഫ്രോപറഞ്ഞു. 140 ദശലക്ഷംവാര്‍ഷിക ഇടപാടുകാരും 1.1 ദശലക്ഷം വില്‍പ്പനക്കാരും 30 വിഭാഗങ്ങളിലായി 100 ദശലക്ഷത്തോളം സജീവ ഉത്പ്പന്നങ്ങളുമായി മീഷോ ഉപഭോക്താക്കള്‍ക്കു പുതിയ അനുഭവമാണു നല്‍കുന്നത്.

TAGS: Meesho |