ആപ്പിള്‍ എക്‌സ്‌ക്ലൂസിവ് സ്റ്റോര്‍ ബംഗലൂരുവിലെ നെക്‌സസ് കോറമംഗല മാളില്‍ തുറന്നു

Posted on: June 6, 2023

കൊച്ചി: ആപ്പിള്‍ ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ മുഴുവന്‍ ശ്രേണിയും ആക്‌സസറികളും, ഇന്‍ സ്റ്റോര്‍
റിപ്പയര്‍ പോലുള്ള സേവനങ്ങളും ലഭ്യമാക്കുന്ന ആപ്പിളിന്റെ ഏറ്റവും വലിയ എക്‌സ്‌ക്ലൂസിവ് സ്റ്റോര്‍ ബംഗലൂരുവിലെ നെക്‌സസ് കോറമംഗല മാളില്‍ തുറന്നു. ബ്രാന്‍ഡിന്റെ ഇന്ത്യയിലെ പ്രമുഖ റിട്ടെയ്‌ല
റായ ഇമാജിനാണ് 2500ല്‍പ്പരം ചതുരശ്രയടി വിസ്തീര്‍ണമുള്ള സ്റ്റോര്‍ ആരംഭിച്ചിരിക്കുന്നത്.

ഉദ്ഘാടനം പ്രമാണിച്ച് 15 മുതല്‍ 20% വരെ പ്രത്യേക ഡിസ്‌കൗണ്ടുകളും വിവിധ സമ്മാനപദ്ധതികളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് www.imagineoneline.store എന്ന വെബ്‌സൈറ്റിലൂടെയും ഷോറൂമില്‍ നിന്നു നേരിട്ടും ആപ്പിള്‍ ഉത്പന്നങ്ങള്‍ വാങ്ങാമെന്ന് ഇമാജിന്റെ മാതൃ കമ്പനിയായ ആപ്പിളിന്റെസ്ഥാപകനും സിഇഒയുമായ രാജേഷ് നാരംഗ് പറഞ്ഞു.