ആകര്‍ഷകമായ ഓഫറുകളുമായി തനിഷ്‌കിന്റെ സമ്പൂര്‍ണ ഓണാഘോഷം

Posted on: August 20, 2021

 

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡായ തനിഷ്‌ക് ഓണാഘോഷത്തിനായി ആകര്‍ഷകമായ ഓഫറുകള്‍ അവതരിപ്പിക്കുന്നു. ഈ ആഘോഷം കൂടുതല്‍ സന്തോഷപ്രദമാക്കുന്നതിനായി സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളുടെ മൂല്യത്തിലും 25 ശതമാനം വരെ ഇളവും പഴയ സ്വര്‍ണാഭരണങ്ങള്‍ കൈമാറ്റം ചെയ്യുമ്പോള്‍ നിബന്ധനകള്‍ക്കു വിധേയമായി 100 ശതമാനം മൂല്യവും ലഭിക്കും.

സംസ്‌കാരിക മൂല്യങ്ങളില്‍ ആഴത്തില്‍ വേരൂന്നിയവയാണ് ഇന്ത്യന്‍ ഉത്സവങ്ങള്‍. സമൃദ്ധിയുടെ ഉത്സവമായ ഓണത്തിനായി ആകര്‍ഷകമായ ഓഫറുകളാണ് തനിഷ്‌ക് അവതരിപ്പിക്കുന്നത്. ഉത്സവാഘോഷത്തിന് അണിയാന്‍ കഴിയുന്നതരം സങ്കീര്‍ണമായ രൂപകല്‍പ്പനയിലുള്ള ആഭരണങ്ങളാണ് തനിഷ്‌ക് അവതരിപ്പിക്കുന്നത്.

ആത്മവിശ്വാസത്തോടെ ഷോപ്പിംഗ് നടത്തുന്നതിനായി സുവര്‍ണനിലവാരത്തിലുള്ള സുരക്ഷാ പ്രോട്ടോക്കോളുകളാണ് തനിഷ്‌ക് സ്റ്റോറുകളില്‍ ഒരുക്കിയിരിക്കുന്നത്. നൂറുശതമാനം വാക്‌സിനേഷന്‍ നടത്തിയ ജീവനക്കാരാണ് ഓരോ സ്റ്റോറിലും. കൂടാതെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നതിനായി www.tanishq.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

TAGS: Tanishq |