ഉത്സവകാല ആഭരണശേഖരവുമായി തനിഷ്‌ക്

Posted on: October 6, 2020

 ഇന്ത്യയിലെ ഏറ്റവും വിപുലവും ജനപ്രിയവുമായ ആഭരണ ബ്രാന്‍ഡായ തനിഷ്‌ക് ഉത്സവകാലത്തിനായി ഏകത്വം എന്ന പേരില്‍ സവിശേഷമായ ആഭരണ ശേഖരം വിപണിയില്‍ അവതരിപ്പിച്ചു. വണ്‍നസ് എന്ന പ്രമേയത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച കലാരൂപങ്ങളുടെ സംഗമമൊരുക്കുകയാണ് ഈ പ്രൗഢമായ ശേഖരത്തില്‍.

ഇന്ത്യയിലെങ്ങുനിന്നുമുള്ള ഏറ്റവും മികച്ച ശില്‍പ്പികളുടെ കരവിരുതുകള്‍കൊണ്ടുള്ള ഭാവഗീതമാണ് ഏകത്വം. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള 15 വ്യത്യസ്തമായ കലാരൂപങ്ങള്‍ ഒന്നിച്ചുചേര്‍ത്തിരിക്കുകയാണ് ഉത്കൃഷ്ടമായ ഈ ശേഖരത്തിലെ ഓരോ ആഭരണത്തിലും.

അത്യാകര്‍ഷകമായ രൂപകല്പനയിലുള്ള ഈ ശേഖരത്തിലൂടെ ദൃഢമായതും ആധുനികവുമായവ ഒന്നിച്ചുചേര്‍ത്തിരിക്കുകയാണ്. സവിശേഷമായ ആഭരണനിര്‍മ്മാണ വിദ്യകളായ നാകാഷി, റാവ, കിറ്റ് കിത, ചന്ദക് ലേയറിംഗ് എന്നിവയെല്ലാം ഉള്‍ച്ചേര്‍ത്തിരിക്കുകയാണ് ഈ ശേഖരത്തില്‍. സൂക്ഷ്മമായ കരിഗാരി സങ്കേതങ്ങള്‍ അനായാസമായി ഉള്‍ക്കൊള്ളിക്കുന്നതാണ് ഇതിന്റെ സവിശേഷത. തനിഷ്‌കിന്റെ ഉത്സവകാല ശേഖരത്തില്‍ കരവിരുതിനൊനൊപ്പം ഏകതയുടെ കാഴ്ചപ്പാടുകളും ഒന്നിച്ചുചേരുകയാണ് ഏകത്വത്തില്‍.

അകലം പാലിക്കുമ്പോഴും നാമെല്ലാം ഒരുമയോടെയായിരുന്നുവെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ ചീഫ് ഡിസൈന്‍ ഓഫീസര്‍ രേവതി കാന്ത് പറഞ്ഞു. ഏകത്വത്തിന്റെ സൗന്ദര്യത്തില്‍ വിശ്വസിക്കുന്ന തനിഷ്‌ക് സഹാനുഭൂതിയും അനുകമ്പയും കരുതലും ഒന്നിച്ചുചേര്‍ക്കുന്നതിനാണ് പരിശ്രമിക്കുന്നത്. ഏറ്റവും പുതിയ ഉത്സവകാല ശേഖരമായ ഏകത്വം ഈ ഒരുമയില്‍നിന്ന് രൂപംകൊണ്ടതാണെന്ന് രേവതി കാന്ത് ചൂണ്ടിക്കാട്ടി.

ഉപയോക്താക്കളേയും ആഭരണശില്‍പ്പികളേയും ആഭരണങ്ങളേയും ഒന്നിച്ചുചേര്‍ത്ത് മനുഷ്യരുടെ ഒരുമയ്ക്കുവേണ്ടി ചേര്‍ത്തുനിര്‍ത്താനാണ് പരിശ്രമിക്കുന്നത്. രൂപകല്‍പ്പനയിലെ ഒരുമയും സൗന്ദര്യത്തിലെ തത്വശാസ്ത്രവും ഒന്നിച്ചുചേര്‍ക്കുകയെന്നതായിരുന്നു വെല്ലുവിളി. ഇന്ത്യയിലെ ഏറ്റവും മികച്ച കലാരൂപങ്ങള്‍ സൂക്ഷ്മമായി ഒന്നിച്ചുചേര്‍ത്ത് സുന്ദരമായി ഏകത്വത്തില്‍ ഒന്നിച്ചുചേര്‍ത്തിരിക്കുകയാണ്. ഉപയോക്താക്കളുടെ ഉത്സവാഘോഷങ്ങള്‍ക്ക് തിളക്കം നല്കാന്‍ പുതിയ ഉത്സവകാല ശേഖരം കാരണമാകുമെന്നു വിശ്വസിക്കുന്നതായി അവര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ആറുമാസത്തിനിടയില്‍ രാജ്യത്തെങ്ങുമുള്ള ആളുകളുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തികളിലൂടെ ഒട്ടേറെ വെല്ലുവിളികളെ നേരിട്ടാണ് ചില കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചതെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് തനിഷ്‌ക് മാര്‍ക്കറ്റിംഗ് ആന്‍ഡ് റീട്ടെയ്ല്‍ വൈസ് പ്രസിഡന്റ് അരുണ്‍ നാരായണ്‍ പറഞ്ഞു. മനുഷ്യരാശിയുടെ സത്തയാണ് ഏകത്വം എന്ന ചിന്ത. പരസ്പരം സഹായിക്കാനും പടുത്തുയര്‍ത്താനും വെല്ലുവിളികളെ നേരിടാനുമുള്ള ഏറ്റവും അവശ്യമായ ഘടകമാണിത്. ഈ ചിന്തയാണ് ഏകത്വം എന്ന ശേഖരത്തിലൂടെ ബ്രാന്‍ഡ് വെളിപ്പെടുത്തുന്നത്. ഒരുമയുടെ സൗന്ദര്യം എന്ന കേന്ദ്രചിന്ത രാജ്യത്തെങ്ങുമുള്ള വിവിധ കലാരൂപങ്ങളിലൂടെയും ഏറ്റവും മികച്ച ആഭരണനിര്‍മ്മാണ വിദഗ്ധരാല്‍ ഒന്നിച്ചുചേര്‍ത്തിരിക്കുകയാണ്. ഇന്ത്യയിലെമ്പാടുമുള്ള ആഭരണനിര്‍മാണ വിദഗ്ധരുടെ ജീവിതങ്ങളെ ശക്തമായി കെട്ടിപ്പടുക്കാനും ദീപാവലിക്കാലത്ത് വീടുകളെ പ്രോജ്ജ്വലിപ്പിക്കാനും ഈ ശേഖരത്തിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

തനിഷ്‌കിന്റെ ഉത്സവകാല ശേഖരമായ ഏകത്വത്തിലൂടെ ഒരുമയുടെ ചൈതന്യം ആഘോഷമാക്കാം. 40,000 രൂപ മുതലാണ് ഈ ശേഖരത്തിലെ ആഭരണങ്ങളുടെ വില. ഇന്ത്യയിലെമ്പാടുമുള്ള തനിഷ്‌ക് സ്റ്റോറുകളിലും www.tanishq.co.in. എന്ന തനിഷ്‌ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലും ഈ ശേഖരം ലഭ്യമാണ്.

TAGS: Thanishq |