തനിഷ്‌കിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡറായി നയന്‍താര

Posted on: April 17, 2019

കൊച്ചി: ദക്ഷിണേന്ത്യയില്‍ സാന്നിദ്ധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ പ്രമുഖ ആഭരണബ്രാന്‍ഡായ തനിഷ്‌ക് നയന്‍താരയെ ബ്രാന്‍ഡ് അംബാസിഡറായി തെരഞ്ഞെടുത്തു. നയന്‍താര തനിഷ്‌കിന്റെ എല്ലാ പ്രചാരണപരിപാടികളുടെയും ഭാഗമാകും.
ദക്ഷിണേന്ത്യന്‍ വിപണിയില്‍ പുതിയ ബ്രാന്‍ഡ് അംബാസിഡറായി നയന്‍താരയെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ടൈറ്റന്‍ കമ്പനിയുടെ ജൂവലറി വിഭാഗം മാര്‍ക്കറ്റിംഗ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് ദീപിക തിവാരി പറഞ്ഞു. ദക്ഷിണേന്ത്യയിലെ പുതിയ യാത്രയില്‍ ബ്രാന്‍ഡിന് നയന്‍താര മികച്ച പിന്തുണ നല്കും. ദക്ഷിണേന്ത്യയില്‍പുതിയ സ്റ്റോറുകള്‍ തുടങ്ങാനും പുതിയ ആഭരണശേഖരം അവതരിപ്പിക്കാനും വിവാഹാഭരണശേഖരമായ റിവാ വിവിധ വിഭാഗങ്ങള്‍ക്കുവേണ്ടി വിപുലീകരിക്കാനും തനിഷ്‌കിന് പദ്ധതിയുണ്ടെന്നും ഇതിനായുള്ള പ്രചാരണപരിപാടികള്‍ക്ക് ഏറ്റവും അനുയോജ്യയാണ് നയന്‍താരയെന്നും ദീപിക തിവാരി ചൂണ്ടിക്കാട്ടി.
പ്രമുഖ ബ്രാന്‍ഡായ തനിഷ്‌കിനൊപ്പം ചേരുന്നതില്‍ അഭിമാനമുണ്ടെന്ന് നയന്‍താര പറഞ്ഞു. തനിഷ്‌കിന്റെ സവിശേഷമായ ആഭരണങ്ങളും ഏറ്റവും മനോഹരമായ രൂപകല്‍പ്പനകളും ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. ഈ പങ്കാളിത്തത്തിലൂടെ ആരെയും ആകര്‍ഷിക്കുന്ന പുതിയ തനിഷ്‌ക് ശേഖരം ദക്ഷിണേന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് നയന്‍താര പറഞ്ഞു.
അക്ഷയതൃതീയ മുതല്‍ നയന്‍താര സ്ഥിരമായി തനിഷ്‌കിന്റെ ടെലിവിഷന്‍, ഔട്ട് ഡോര്‍ പരസ്യങ്ങളുടെയും പ്രചാരണപരിപാടികളുടെയും ഭാഗമാകും.