കിടിലന്‍ ഓണം ഓഫറുമായി വി-ഗാര്‍ഡ്

Posted on: August 20, 2020

ഓണം സീസണില്‍ ലളിതമായ തവണ വ്യവസ്ഥയില്‍ ഉത്പന്നങ്ങൾ വാങ്ങാനുള്ള ഓഫർ വി-ഗാര്‍ഡ്  അവതരിപ്പിച്ചു. ബജാജ് ഫിനാന്‍സുമായി സഹകരിച്ചാണ് ആകര്‍ഷകവും ചെലവ് കുറഞ്ഞതുമായ തവണ വ്യവസ്ഥയില്‍ ഉത്പന്നങ്ങൾ വാങ്ങാവുന്ന പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.

ഓഫർ പ്രകാരം 3000 രൂപയ്ക്കു മുകളില്‍ വിലയുള്ള വി-ഗാര്‍ഡ് ഉത്പന്നങ്ങൾ ബജാജ് ഫിനാന്‍സ് ഇഎംഐ കാര്‍ഡ് ഉപയോഗിച്ച് പർച്ചേസ്‌ ചെയ്യാം. ഇലക്ട്രിക് വാട്ടര്‍ ഹീറ്റര്‍, സോളാര്‍ വാട്ടര്‍ ഹീറ്റര്‍, ഡിജിറ്റല്‍ യുപിഎസ്, ഫാന്‍, വോള്‍ട്ടേജ് സ്റ്റെബിലൈസര്‍, എയര്‍ കൂളര്‍ എന്നീ ഉത്പന്നങ്ങൾക്കാണ് ഈ ഓഫര്‍. ഫാനുകള്‍ക്കും സ്റ്റെബിലൈസറുകള്‍ക്കും വി-ഗാര്‍ഡ് ആദ്യമായാണ് ഇഎംഐ ഓഫര്‍ നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്ത
ഷോപ്പുകളില്‍ ഓഫര്‍ ലഭിക്കും.

‘ഉപഭോക്താക്കള്‍ക്ക് എല്ലായ്പ്പോഴും വേണ്ടത് മികച്ച ഉത്പന്നങ്ങൾ  ലഭ്യമാക്കാന്‍ വി-ഗാര്‍ഡ് പ്രതിജ്ഞാബദ്ധരാണ്. ബജാജ് ഫിനാന്‍സുമായുള്ള സഹകരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് വേഗത്തിലും ലളിതമായും സൗകര്യപ്രദമായ രീതിയില്‍ ഈ വെല്ലുവിളി നിറഞ്ഞ കാലത്ത് ഉത്പന്നങ്ങൾ വാങ്ങാനുള്ള വഴിയൊരുക്കിയിരിക്കുകയാണ്,’ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റ് എം. വി. മുരളീധരന്‍ പറഞ്ഞു.

കേരളത്തിലുടനീളം ബജാജ് ഫിനാന്‍സ് ഇഎംഐ കാര്‍ഡുള്ള ഉപഭോക്താക്കള്‍ക്ക് ലളിതമായ ഒരു സൈ്വപിലൂടെ വി-ഗാര്‍ഡ് ഉത്പന്നങ്ങൾ പർച്ചേസ്‌ ചെയ്യാന്‍ ഇതുവഴി സാധിക്കും. നീണ്ട ഡോക്യുമെന്റേഷന്‍ പ്രോസസും ആവശ്യമില്ല. വി-ഗാര്‍ഡ് ഉത്പന്നങ്ങളുടെ ലഭ്യത ബജാജ് ഫിനാന്‍സ് ആര്‍ഇഎംഐ മൊബൈല്‍ ആപ്പില്‍ ഉപഭോക്താക്കള്‍ക്ക് പരിശോധിക്കാനും കഴിയും.

 

TAGS: V - Guard |