ജനൗഷധി കേന്ദ്രങ്ങള്‍ വഴി ഒരു രൂപയ്ക്ക് സാനിറ്ററി പാഡ്

Posted on: August 27, 2019

ന്യൂഡല്‍ഹി : ജനൗഷധി കേന്ദ്രങ്ങള്‍ വില്‍ക്കുന്ന സാനിറ്ററി പാഡിന്റെ വില ഒന്നിന് ഒരു രൂപയാക്കും. ഇപ്പോള്‍ രണ്ടര രൂപയാണ്. മണ്ണിലലിയുന്ന സുവിധ എന്ന സാനിറ്ററി പാഡ്, തെരഞ്ഞെടുത്ത 5000 കേന്ദ്രങ്ങളില്‍ ചൊവ്വാഴ്ചമുതല്‍ ഈ നിരക്കില്‍ നല്‍കിത്തുടങ്ങുമെന്ന് കേന്ദ്ര രാസവസ്തു-വളം സഹമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. നാലെണ്ണമുള്ള പൊതി 10 രൂപയ്ക്കാണ് വില്‍ക്കുന്നത്. ചൊവ്വാഴ്ച മുതല്‍ നാലുരൂപയേ ഈടാക്കൂ.

TAGS: Sanitary Napkin |