വെസ്റ്റ്‌സൈഡിന്റെ 100 ാമത് ഷോറൂം കൊല്ലത്ത് തുറന്നു

Posted on: November 19, 2016

westside-kollam-big

കൊച്ചി : ടാറ്റാ ഗ്രൂപ്പിന്റെ ഫാഷൻ സ്റ്റോറായ വെസ്റ്റ്‌സൈഡിന്റെ 100 ാമത് ഷോറൂം കൊല്ലത്ത് തുറന്നു. വസ്ത്രങ്ങൾ, ഫുട്്‌വെയറുകൾ, ആക്‌സസറികൾ എന്നിവ ഒരു കുടക്കീഴിൽ എന്ന ആശയം മുൻനിർത്തിയാണ് വിപുലമായ സ്റ്റോർ കേരളത്തിൽ ആരംഭിച്ചിട്ടുള്ളത്.

ഏത് അവസരത്തിലും ഏവർക്കും അനുയോജ്യമായ വസ്ത്രങ്ങൾ ലഭ്യമാക്കത്തക്ക വിധമുളള വിവിധ ബ്രാൻഡുകളുമായി കൈകോർത്താണ് വെസ്റ്റ്‌സൈഡ് സ്റ്റോർ എത്തുന്നത്. വെസ്റ്റ്‌സ്ട്രീറ്റ്, വെസ്റ്റ്‌സ്‌പോർട്ട്, ന്യുഓൺ മുതലായ മുൻനിര ബ്രാൻഡുകൾ ട്രെന്റ് ഉദ്യമമായ വെസ്റ്റ്‌സൈഡിൽ ലഭ്യമാണ്.

TAGS: Westside |