സാംസംഗ് സ്മാർട്ട് ഉത്സവ് നവംബർ 5 വരെ

Posted on: October 3, 2016

samsung-smartutsav-big

കൊച്ചി : സാംസംഗ് ടെലിവിഷനുകൾ, ഗൃഹോപകരണങ്ങൾ എന്നിവയ്ക്ക് മികച്ച ഓഫറുകളും ആകർഷകങ്ങളായ ഇൻസെന്റിവുകളുമായി സാംസംഗിന്റെ സ്മാർട്ട് ഉത്സവ്. സാംസംഗിന്റെ ടിവി, റെഫ്രിജറേറ്റർ, മൈക്രോവേവ് അവൻ, വാഷിംഗ് മെഷീൻ, എസി എന്നിവയുടെ തെരഞ്ഞെടുത്ത മോഡലുകൾ വാങ്ങുമ്പോൾ ഒട്ടനവധി സമ്മാനങ്ങളാണ് സാംസംഗ് ഈ ഉത്സവകാലത്ത് ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്.

റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മൈക്രോവേവ് അവൻ തുടങ്ങിയ ഗൃഹോപകരണങ്ങൾക്ക് ഹോം തിയറ്റർ സിസ്റ്റം, പവർ ബാങ്കുകൾ, ഗാലക്‌സി ജെ2 (2016), 32 ഇഞ്ച് എൽഇഡി ടിവി, ആകർഷകമായ ഇഎംഐ, കാഷ് ബാക്ക്, അധിക വാറന്റി, 10 പീസ് ബോറോസിൽ ഡിന്നർ സെറ്റ് കൺവെക്ഷൻ ശ്രേണിയിലുള്ള മൈക്രോവേവ് അവൻ തുടങ്ങിയവയും സ്മാർട്ട് ഉത്സവിന്റെ ‘ഭാഗമായി സാംസംഗ് ഒരുക്കുന്നു.

സാംസംഗ് എസ്‌യുഎച്ച്ഡി, കേർവ്ഡ് യുഎച്ച്ഡി സ്മാർട്ട് ടിവി മുതലായവയ്ക്ക് 48,990 രൂപയുടെ ഹോം തിയറ്റർ സിസ്റ്റം, രണ്ടു വർഷത്തേയ്ക്ക് സൗജന്യ വാറന്റി, ഇഎംഐ ഓഫറുകളും ലഭിക്കും. ജോയി ബിറ്റ്, എൽഇഡി ശ്രേണിയിലുള്ള ടെലിവിഷനുകൾ എന്നിവ വാങ്ങുന്നവർക്ക് പവർ ബാങ്ക്, സ്പീക്കർ, ഡിവിഡി പ്ലെയർ തെരഞ്ഞെടുത്ത മോഡലുകൾക്ക് രണ്ടു വർഷ വാറന്റി എന്നീ ഉറപ്പായ സമ്മാനങ്ങളും ലഭിക്കുന്നു.

എസി വാങ്ങുന്നവർക്ക് സൗജന്യ എസി ഇൻസ്റ്റലേഷൻ, 5000 രൂപ വരെ കാഷ് ബാക്ക് അല്ലെങ്കിൽ 2 സൗജന്യ എസി സർവീസുകളും ലഭിക്കാൻ അവസരമുണ്ട്. സാംസംഗിന്റെ കൺസ്യൂമർ ഇലക്ട്രോണിക്‌സ് ബമ്പർ ഓഫർ വഴി 500 വിജയികൾക്ക് പാനൽ ടിവി, റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മൈക്രോവേവ് അവൻ എന്നിവയും ലഭിക്കുന്നു. ബമ്പർ ഓഫറിൽ പങ്കെടുക്കാൻ 56677 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കേണ്ടതുണ്ട്. വിജയികളെ ഒക്ടോബർ 6, 18, 27 നവംബർ 14 എന്നീ തിയതികളിൽ സാംസംഗിന്റെ www.samsung.com/in/offer/diwali-2016 എന്ന വെബ്‌സൈറ്റിലൂടെയും അറിയാം.