പാനാസോണിക് ദീപവലി ഓഫർ

Posted on: September 22, 2016

panasonic-diwali-offer-2016

കൊച്ചി : പാനാസോണിക് ഇന്ത്യ ആകർഷകമായ ദീപവലി ഓഫറുകൾ പ്രഖ്യാപിച്ചു. അഷ്വേർഡ് ടു വിൻ ഓഫറുകൾ നവംബർ 6 വരെ തുടരും. പാനാസോണിക്കിന്റെ എൽഇഡി ടിവി വാങ്ങുന്നവർക്ക് ഉറപ്പുള്ള സമ്മാനം കമ്പനി വാഗ്ദാനം ചെയ്യുന്നു. കൂടാതെ എല്ലാ ഹോം അപ്ലയാൻസസിനും അഷ്വേർഡ് ടു വിൻ ഓഫറിലൂടെ സമ്മാനങ്ങൾ ലഭിക്കും.

ടിവി, റെഫ്രിജറേറ്ററുകൾ, വാഷിങ് മെഷീനുകൾ, പ്യൂരിഫയറുകൾ, എയർ കണ്ടീഷണറുകൾ, മൈക്രോ വേവുകൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആകർഷകമായ ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. വിപണന പദ്ധതികളുടെ ഭാഗമായി പാനസോണിക് 85 കോടി രൂപയുടെ നിക്ഷേപമാണു നടത്തുന്നത്. എല്ലാ അംഗീകൃത പാനസോണിക് ഔട്ട്‌ലെറ്റുകളിലും സ്റ്റോറുകളിലും സെപ്റ്റംബർ 14 മുതൽ നവംബർ 16 വരെ ഓഫർ ലഭ്യമാകുമെന്ന് പാനസോണിക് ഇന്ത്യ സിഇഒ മനീഷ് ശർമ്മ പറഞ്ഞു.

TAGS: Panasonic |