എ.പി.ഹോട്ട ഫെഡറല്‍ ബാങ്ക് പാര്‍ട്ട് ടൈം ചെയര്‍മാനാകും

Posted on: June 28, 2023

കൊച്ചി : എ.പി.ഹോട്ട ഫെഡറല്‍ ബാങ്ക് പാര്‍ട്ട് ടൈം ചെയര്‍മാനാകും. നിയമനത്തിനു റിസര്‍വ്
ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് അനുമതി ലഭിച്ചു.

നാളെ മുതല്‍ 2026 ജനുവരി 14 വരെയാണു നിയമന കാലാവധി. ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ് സില്‍ സ്വതന്ത്ര അംഗമായി പ്രവര്‍ത്തിക്കുന്ന ഹോട്ട് ബാങ്കിംഗ് രംഗത്ത് 27 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട്.

വിജയബാങ്ക്, ആന്ധ്ര ബാങ്ക് എന്നിവയുടെ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം എട്ടു വര്‍ഷം നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറുമായിരുന്നു.