കെ.എം.മാമ്മന് ആത്മ ലൈഫ് ടൈം പുരസ്‌കാരം സമ്മാനിച്ചു

Posted on: February 9, 2023

ചെന്നൈ :ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്റെ (ആത്മ) ലൈഫ് ടൈംഅച്ചീവ്‌മെന്റ് പുരസ്‌കാരം എംആര്‍എഫ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ.എം.മാമ്മന് സമ്മാനിച്ചു.

നേതൃശേഷിയും 2 പതിറ്റാണ്ടായി ടയര്‍ വ്യവസായത്തിനു നല്‍കിയ സംഭാവനകളും പരിഗണിച്ചാണ് പുരസ്‌കാരമെന്ന് ഭാരവാഹികള്‍ പറഞ്ഞു. 19,000 കോടിയിലേറെ വിറ്റുവരവുള്ള ലോകത്തിലെ മുന്‍നിര ടയര്‍ കമ്പനിയായി എംആര്‍എഫിനെ വളര്‍ത്തുന്നതില്‍ കെ.എം.മാമ്മന്‍ നിര്‍ണായക പങ്കാണു വഹിച്ചത്.

അസോസിയേഷന്‍ വാര്‍ഷികസമ്മേളനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മാ
രുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ ഹിഷാഷി തകേയുച്ചിയില്‍ നിന്ന് കെ.
എം.മാമ്മന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

ടയര്‍ നിര്‍മാണ രംഗത്ത് ഇന്ത്യയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്കു ലഭിച്ച അംഗീകാരമായാണിതിനെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.