കെ.എം. മാത്യു ഫൗണ്ടേഷന്‍ സദ്ഭാവനാ അവാര്‍ഡ് ഫാ. ഡേവിസ് ചിറമേലിന്

Posted on: October 29, 2021

കൊച്ചി : പ്രമുഖ സഹകാരിയും രാഷ്ട്രീയ നേതാവുമായിരുന്ന കെ.എം. മാത്യുവിന്റെ സ്മരണാര്‍ത്ഥം കെ. എം. മാത്യു ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സദ്ഭാവനാ അവാര്‍ഡിന് കിഡ്നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേലിനെ തെരഞ്ഞെടുത്തു.

25001 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ഫാ. ഡേവിസ് ചിറമേല്‍ നടത്തിയ വിവിധ കാരുണ്യ പദ്ധതികള്‍ പരിഗണിച്ചാണ് അവാര്‍ഡ് .

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. കെ. എം. തോമസ്, ടി.ജെ. സേവ്യര്‍, കെ.എം. ജോസ് എന്നിവരാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. അടുത്തമാസം നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.