May 2024
പെഷോതന് ദസ്തൂര്‍ യുടിഐ മ്യൂച്വല്‍ ഫണ്ട് സെയില്‍സ് തലവന്‍
Posted on: May 12, 2021
കൊച്ചി: യുടിഐ മ്യൂച്വല്‍ ഫണ്ട് ഗ്രൂപ്പ് പ്രസിഡന്റും സെയില്‍സ് മേധാവിയുമായി പെഷോതന് ദസ്തൂറിനെ നിയമിച്ചു.ധനകാര്യ സേവന മേഖലയിലെ 27 വര്‍ഷത്തെ വിലയേറിയ അനുഭവവുമായാണ് ദസ്തൂര്‍ യുടിഐ മ്യൂച്വല്‍ ഫണ്ടില്‍ ചേരുന്നത്.
നേരത്തെ ഫ്രാങ്ക്ളിന് ടെമ്പിള്ടണ് അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ റീട്ടെയില്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ ബിസനസ് എന്നിവയുടെ ചുമതല വഹിച്ചിട്ടുണ്ട്. അതിനു മുമ്പ് ഐഎന്‍ജി ബാങ്കിലെ പ്രൈവറ്റ് ബാങ്കിംഗ് ഗ്രൂപ്പില്‍ 12 വര്‍ഷം വിവിധ പദവികളില്‍ സേവനം അനുഷ്ഠിച്ചിരുന്നു.
യുടിഐയുടെ വിപണനതന്ത്രം വികസിപ്പിക്കുന്നതിനും പുതിയ അവസരങ്ങള്‍ കണ്ടെത്തി വളര്‍ച്ച നേടുന്നതിനുമുള്ള ഉത്തരവാദിത്വമാണ് ദസ്തൂറിനുള്ളത്. വിപണന ടീമിന്റെ നേതൃത്വവും ദസ്തൂറിനായിരിക്കുമെന്ന് യുടിഐ എഎംസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഇംതയ്യാസുര് റഹ്മാന് പറഞ്ഞു.
TAGS: Peshotan Dastoor | UTI AMC |