April 2024
യു ടി ഐ സുവർണ ജൂബിലി സ്റ്റാമ്പ് പുറത്തിറക്കി
Posted on: November 12, 2014
യു ടി ഐ സുവർണ ജൂബിലിയാഘോഷത്തിന്റെ ഭാഗമായി തപാൽ വകുപ്പ് പ്രസിദ്ധീകരിച്ച പ്രത്യേക സ്റ്റാമ്പിന്റെ പ്രകാശനം കേന്ദ്ര വാർത്താവിനിമയ മന്ത്രി രവിശങ്കർ പ്രസാദ് നിർവഹിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ പോസ്റ്റൽ സർവീസസ് ബോർഡ് മെമ്പർ അഞ്ജലി ദേവേശ്വർ, യു ടി ഐ എഎംസി മാനേജിംഗ് ഡയറക്ടർ ലിയോ പുരി തുടങ്ങിയവർ സംബന്ധിച്ചു.
രാജ്യത്തെ സാമ്പത്തിക വിപണിയുടെ വികസനത്തിലും വളർച്ചയിലും 1964 മുതൽ നിർണ്ണായക സ്വാധീനം ചെലുത്തിയ യു ടി ഐ യുടെ 50 വർഷത്തെ സേവനത്തിന് പ്രത്യേക സ്റ്റാമ്പിലൂടെ ലഭിച്ച അംഗീകാരം ആവേശദായകമാണെന്ന് ലിയോ പുരി പറഞ്ഞു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കും ബാങ്ക് ഓഫ് ബറോഡയും എൽ ഐ സിയും ചേർന്നു സ്‌പോൺസർ ചെയ്യുന്ന യു ടി ഐ മ്യൂച്വൽ ഫണ്ടിനു കീഴിലുള്ള 128 പദ്ധതികളിലായി 9.58 ലക്ഷം നിക്ഷേപക അക്കൗണ്ടുകളാണുള്ളത്. സുവർണ ജൂബിലിയാഘോഷത്തോടനുബന്ധിച്ച് യു ടി ഐ യുടെ കോഫി ടേബിൾ ബുക്ക് ഫെബ്രുവരിയിൽ പ്രകാശനം ചെയ്തിരുന്നു.
TAGS: Indian Financial Market | Mutual Fund | Mutual Funds In India | Postage Stamp | Postage Stamps In India | UTI AMC | UTI Golden Jubilee | UTI Mutual Fund | UTI’s Golden Jubilee Commemorative Stamp |
യുടിഐ നിഫ്റ്റി മിഡ്കാപ് 150 ഇടിഎഫ് നു തുടക്കമായി
യുടിഐ ഫ്ളെക്സി ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന നിക്ഷേപം 25,822 കോടിയിലെത്തി
യുടിഐ വാല്യൂ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 7333 കോടി രൂപയിലെത്തി
യുടിഐ എസ് & പി ബിഎസ്ഇ ഹൗസിംഗ് ഇന്‍ഡക്സ് ഫണ്ട്’ പുറത്തിറക്കി
മ്യൂച്വല്‍ ഫണ്ടുകള്‍ക്കുള്ള പുതിയ നികുതി നിര്‍ണയ രീതി ഏപ്രില്‍ ഒന്നു മുതല്‍