ജെ. കെ. ശിവന്‍ ധനലക്ഷ്മി ബാങ്ക് എംഡി

Posted on: January 30, 2021


കൊച്ചി : നാലു മാസം നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് കേരളം ആസ്ഥാനമായ ധനലക്ഷ്മി ബാങ്കിന് പുതിയ മേധാവിയെത്തുന്നു.

എസ്.ബി.ഐ.യില്‍ നിന്ന് ചീഫ് ജനറല്‍ മാനേജരായി ഈയിടെ വിരമിച്ച പാലക്കാട് സ്വദേശി ജെ.കെ. ശിവനാണ് ധനലക്ഷി ബാങ്കിന്റ പുതിയ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യും.
അദ്ദേഹത്തിന്റെ നിയമനത്തിന് വ്യാഴാഴ്ച ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡും റിസര്‍വ് ബാങ്കും
അനുമതി നല്‍കി. ഫെബ്രുവരി ഒന്നിനു മുമ്പ് അദ്ദേഹം ചുമതലയേല്‍ക്കും.