എം. ഖാലിദ് കെഎസ്എസ്‌ഐഎ സംസ്ഥാന പ്രസിഡന്റ്

Posted on: December 31, 2020

കൊച്ചി : കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെ (കെ.എസ്.എസ്.ഐ.എ.) 2020-22-ലെ സംസ്ഥാന പ്രസിഡന്റായി എം. ഖാലിദിനെ (ഹാപ്പി, കോഴിക്കോട്) വീണ്ടും തിരഞ്ഞെടുത്തു.

ജനറല്‍ സെക്രട്ടറിയായി കെ.എ. ജോസഫിനെയാണ് (എറണാകുളം) തിരഞ്ഞെടുത്തിട്ടുള്ളത്.വൈസ് പ്രസിഡന്റുമാരായി ജോസഫ് പൈകട (നോര്‍ത്ത് സോണ്‍, കണ്ണൂര്‍), ഫിലിപ്പ് എ. മുളയ്ക്കല്‍ (സെന്‍ട്രല്‍ സോണ്‍, തൃശ്ശൂര്‍), എ. നിസാറുദ്ദീന്‍ (സൗത്ത് സോണ്‍, കൊല്ലം) എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി വിന്‍സെന്റ് എ. ഗോന്‍സാഗ, സി.എസ്. അബ്ദുള്‍ ഹക്കീം, ആര്‍. അനില്‍കുമാര്‍ എന്നിവരെയും തിരഞ്ഞെടുത്തിട്ടുണ്ട്.

സംസ്ഥാന ട്രഷററായി എന്‍. വിജയകുമാറിനെ നിയമിച്ചിട്ടുണ്ട്. സംഘടനയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

 

TAGS: KSSIA |