ക്രിസ് ഗോപാലകൃഷ്ണന്‍ ആര്‍ബിഐ ഇന്നവേഷന്‍ ഹബ് അധ്യക്ഷന്‍

Posted on: November 18, 2020

മുംബൈ : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഇന്നവേഷന്‍ ഹബ്ബിന്റെ ആദ്യ അധ്യക്ഷനായി ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനെ നിയമിച്ചു.

സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി സാമ്പത്തിക സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നൂതനാശയങ്ങള്‍ വികസിപ്പിക്കാന്‍ ഇന്നവേഷന്‍ ഹബ് രൂപീകരിക്കുമെന്ന് ഓഗസ്റ്റിലാണ് ആര്‍ബിഐ പ്രഖ്യാപിച്ചത്. അധ്യക്ഷന്റെ നേതൃത്വത്തിലുള്ള സമിതിയായിരിക്കും ഇന്നവേഷന്‍ ഹബ്ബിന്റെ (ആര്‍ബിഐഎച്ച്-റിസര്‍വ് ബാങ്ക് ഇന്നവേഷന്‍ ഹബ്) പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.

സ്റ്റാര്‍ട്ടപ്പുകള്‍ക്കു വേണ്ടിയുള്ള ഇന്‍ക്യുബേഷന്‍ കേന്ദ്രമായ സ്റ്റാര്‍ട്ട്പ് വില്ലേജിന്റെ ചീഫ് മെന്റാണ് നിലവില്‍ ക്രിസ് ഗോപാലകൃഷ്ണന്‍