സുമന്ത് കാത്ത്പാലിയ ഇൻഡസ് ഇൻഡ് ബാങ്ക് എംഡി

Posted on: February 29, 2020

കൊച്ചി :  ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായി സുമന്ത് കാത്ത്പാലിയ മാര്‍ച്ച് 24- ന് ചുമതലയേല്‍ക്കും. നിയമനത്തിന് റിസര്‍വ് ബാങ്കിന്റെ അനുമതിയായി. മൂന്നു വര്‍ഷത്തേക്കാണ് നിയമനം.

നിലവിലെ എം. ഡി. റൊമേഷ് സോബ്തി വിരമിക്കുന്നതിനെത്തുടര്‍ന്നാണ് പുതിയ നിയമനം. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ കാത്ത്പാലിയയ്ക്ക് ബാങ്കിംഗ് രംഗത്ത് 33 വര്‍ഷത്തെ സേവന പാരമ്പര്യമുണ്ട്. സിറ്റി ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക, എ. ബി. എന്‍. അംറോ എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.