നാഷണല്‍ സ്‌പൈസ് കോണ്‍ഫറന്‍സ് ഇന്നും നാളെയും മുംബൈയില്‍

Posted on: October 6, 2022

 

കൊച്ചി : വേള്‍ഡ് സ്‌പൈസ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ ദേശീയ സുഗന്ധവ്യഞ്ജനസമ്മേളനമായ നാഷണല്‍ സ്‌പൈസ് കോണ്‍ഫറന്‍സ് ഇന്നും നാളെയുമായി മുംബൈയില്‍ നടക്കും. ഭക്ഷ്യസുരക്ഷാ ബോധവത്കരണം എന്നതാണ് കോണ്‍ഫറന്‍സിന്റെമുഖ്യവിഷയം.

ഭക്ഷ്യസുരക്ഷാ നിയമങ്ങളിലെപുതിയ പ്രവണതകള്‍, ഉപയോക്താവിന്റെയും ആവശ്യങ്ങളുടേയും സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങള്‍, സുസ്ഥിര സുരക്ഷാനിബന്ധനകള്‍ വിഷയങ്ങളും എന്നിവയും ചര്‍ച്ചാവിഷയമാകും. സുഗന്ധവ്യജന ഉത്പാദന മേഖയില്‍ അവലംബിക്കുന്ന നവീന സാങ്കേതിക വിദ്യകളും സമ്മേളനം ചര്‍ച്ച ചെയ്യും. ഇന്ത്യന്‍ ഗുണനിലവാരനിയന്ത്രണ സ്ഥാപനങ്ങളായ എഫ്എസ്എസ്എഐ, ഐഐഎസ്ആര്‍, നാഷണല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ എന്നിവയുടെ മേധാവികളും പരിചയ സമ്പന്നരായ ഭശാസ്ത്രജ്ഞരും സുഗന്ധവ്യന സ്ഥാപനങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും രാജ്യാന്തര സന്നദ്ധസംഘടനാ നേതാക്കളും ദേശീയസമ്മേളനത്തില്‍ പങ്കെടുക്കും.

ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളില്‍ 85 ശതമാനവും ഇവിടെത്തന്നെയാണ് ഉപയോഗിക്കപ്പെടുന്നത് എന്നതുകൊണ്ടു തന്നെ രാജ്യത്തു വില്ക്കപ്പെടുന്ന ഇവയുടെ ഗുണനിലവാരം വളരെ പ്രധാനമാണെന്നും ഇകാര്യത്തില്‍ ബോധവത്കരണം പരമപ്രധാനമാണെന്നും വേള്‍ഡ് സ്‌പൈസ് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ രാംകുമാര്‍ മേനോന്‍ പറഞ്ഞു. രണ്ടു ലക്ഷത്തോളം കര്‍ഷകരെ പ്രതിനിധീകരിക്കുന്ന കാര്‍ഷിക ഉത്പാദക സംഘടനകളെ സംഘടിപ്പിച്ചുള്ള സമ്മേളനം രാജ്യത്ത് ഇതാദ്യമാണ്.

ആഗോള ആവശ്യകതയുടെ 48 ശതമാനവും ഉത്പാദിപ്പിക്കുന്ന ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന ഉത്പാദകരും കയറ്റുമതിക്കാരും ഉപയോക്താക്കളും. 2022 ഏപ്രില്‍ മുല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതി 1605 മില്യണ്‍ ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.