ഇന്ത്യന്‍ ഗെയിമിംഗ് രംഗത്തിന്റെ വികസനത്തിനായി വിന്‍സോ 37.50 കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ചു

Posted on: November 10, 2020

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗെയിമിംഗ് ആവാസ വ്യവസ്ഥയുടെ വികസനത്തിനായി രാജ്യത്തെ ഏറ്റവും വലിയ പ്രാദേശിക ഭാഷാ സോഷ്യല്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമായ വിന്‍സോ 37.50 കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ചു. ആഗോള തലത്തിലുള്ള വിനിമയ വിനോദ ഫണ്ട് ദാതാക്കളായ സിംഗപ്പൂരിലെ ഫണ്ട് മേക്കേഴ്സ് ഫണ്ട്, ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ചുള്ള കോര്‍ട്ട്സൈഡ് വെഞ്ച്വര്‍, ഏറെ പ്രചാരമുള്ള ഫോര്‍ട്ട്നൈറ്റ് പോലുള്ള ഇതിഹാസ ഗെയിമുകളിലെ നിക്ഷേപകരായ ബെയ്ന്‍ കാപിറ്റലിന്റെ സഹ ചെയര്‍മാനായ സ്റ്റീവ് പഗ്ലീയൂക എന്നിവര്‍ ചേര്‍ന്ന് 18 മില്ല്യണ്‍ ഡോളറിന്റെ ഫണ്ട് സ്റ്റാര്‍ട്ട്-അപ്പിന്റെ സീരീസ് ബിയില്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

2019 ജൂലൈയില്‍ കമ്പനി 1.5 മില്ല്യണ്‍ ഡോളറിന്റെ ഫണ്ട് പ്രഖ്യാപിച്ചിരുന്നു. അതിനു മറുപടിയായി വലിയ, ചെറിയ ഡെവലപ്പര്‍മാരില്‍ നിന്നും 250ലധികം അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി മൂലധനം 9 ടീമുകള്‍ക്കായി ഭാഗിച്ചു. വിന്‍സോ പ്ലാറ്റ്ഫോമിലെ എല്ലാ പ്രൊജക്റ്റുകളും ഏറ്റെടുക്കുകയും ചെയ്തു. കോവിഡ്-19ന്റെയും പബ്ജി, ടിക്ക്ടോക്ക് പോലുള്ള ചൈനീസ് ആപ്പുകളുടെ നിരോധനത്തെയും തുടര്‍ന്നാണ് കമ്പനി 5 മില്ല്യണ്‍ ഡോളറായി ഫണ്ട് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ ഗെയിമിംഗ് ആവാസ വ്യവസ്ഥയുടെ ഉത്തേജനമായിരുന്നു ലക്ഷ്യം. പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭാരത് ദൗത്യത്തിന്റെ ചുവടുപിടിച്ചാണ് പദ്ധതി. കമ്പനി വിനോദ രംഗത്ത് ഫണ്ട് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 2020 ഡിസംബര്‍ 31വരെ അപേക്ഷകള്‍ സ്വീകരിക്കും.

ഗെയിം ഡെവലപ്പര്‍ ഫണ്ട്-2 അവതരിപ്പിക്കുന്ന പ്രഖ്യാപനത്തിന്റെ ആവേശത്തിലാണ് തങ്ങളെന്നും ഈ ദൗത്യത്തിലൂടെ ഇന്ത്യന്‍ ഗെയിമിംഗ് ആവാസ വ്യവസ്ഥയെ തടസങ്ങളില്‍ നിന്നും കരകയറ്റാമെന്ന് കരുതുന്നതായും അനന്തമായ കഴിവുകളും സര്‍ഗാത്മകതയും ഉള്ള ഇവിടെ വിനോദം ആഗ്രഹിക്കുന്ന ഭാരതീയര്‍ക്കായി ആ വിടവ് നികത്തുന്നതിനും അതിനു ചേര്‍ന്ന ഗെയിമിംഗ് ഉത്പന്നങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി ഒരു ടീമിന് ആവശ്യമായ എല്ലാം വാഗ്ദാനം ചെയ്യുന്നുവെന്നും ഗെയിമിംഗ് പദ്ധതികളില്‍ മാത്രമല്ല ഗെയിമിംഗ് വിശകലനത്തിലും സ്ട്രീമിംഗിലും ഇസ്പോര്‍ട്ട്സിലും ശ്രദ്ധിക്കുന്നുവെന്നും റെഡി-മെയ്ഡ് വിപണിയിലൂടെ 2.5 കോടി വരുന്ന ഉപയോക്താക്കളിലൂടെ സ്ഥായിയായ ഒരു വരുമാനം ഉറപ്പുവരുത്തുന്നുവെന്നും വിന്‍സോ ഗെയിംസ് സഹ സ്ഥാപകന്‍ പവന്‍ നന്ദ പറഞ്ഞു.

പ്ലാറ്റ്ഫോം നിലവില്‍ ആന്‍ഡ്രോയിഡ് ആപ്പിലൂടെ 12 പ്രാദേശിക ഭാഷകളിലായി 70ലധികം സ്‌കില്‍ഡ് ഗെയിമുകള്‍ നല്‍കുന്നുണ്ട്. മുന്‍ ഫണ്ടിനായി വിന്‍സോയ്ക്ക് 250ലധികം അപേക്ഷകള്‍ ലഭിച്ചു. അതില്‍ നിന്നും 10ലധികം ഗെയിമുകള്‍ അവതരിപ്പിച്ചു. ഇതില്‍ കാഷ്വല്‍,ബോര്‍ഡ്,ബാറ്റില്‍, ആര്‍ക്കേഡ് തുടങ്ങിയ ഗെയിമുകള്‍ ഉള്‍പ്പെടും.

ഉപയോക്താക്കള്‍ക്കായി 500ലധികം ഗെയിമുകള്‍ അവതരിപ്പിക്കുകയാണ് വിന്‍സോയുടെ ദൗത്യം. മൊബൈല്‍ പ്രേക്ഷകര്‍ക്കായി ഏറ്റവും മികച്ച വിനോദം നല്‍കുകയുമാണ് ലക്ഷ്യം. വരുമാനത്തിന്റെ കാര്യം കണക്കിലെടുത്താല്‍ തങ്ങള്‍ക്ക് പ്ലേ സ്റ്റോറിലും മറ്റ് സ്റ്റോറുകളിലുമായി വലിയ ഗുണമൊന്നും ഇല്ലാത്ത ബഹുമുഖ ഗെയിമുകളുണ്ടെന്നും വിന്‍സോയുമായുള്ള സഹകരണത്തിനു ശേഷം ഇത്തരം ഗെയിമുകളില്‍ വലിയ കുതിപ്പാണ് ഉണ്ടായതെന്നും വിന്‍സോയുടെ പ്രചാരണവും മാര്‍ക്കറ്റിംഗും ഇതിന് ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും പ്രസക്തമായ പ്രേക്ഷകരിലേക്ക് ഉള്ളടക്കം എത്തിക്കാന്‍ സാധിച്ചെന്നും ഇത് മറ്റേത് സ്രോതസിനേക്കാളും 10 ഇരട്ടി റിട്ടേണ്‍ നല്‍കിയെന്നും ധന സമാഹരണത്തിലും വിതരണത്തിലും ഇപ്പോള്‍ ആശങ്കയില്ലെന്നും ഉന്നത നിലവാരത്തിലുള്ള ഗെയിമുകള്‍ സൃഷ്ടിക്കുന്നതില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധയെന്നും വിന്‍സോ ഡെവലപ്പേഴ്സ് ഫണ്ട് ഗുണഭോക്താവും നാലംഗ ഗെയിം സ്റ്റുഡിയോ നടത്തിപ്പുകാരുമായ ഭൂസ് എന്റര്‍ടെയ്ന്‍മെന്റിന്റെ രഞ്ജന്‍ ശ്രേഷ്ഠ പറഞ്ഞു.