വി. സി. സര്‍ക്കിളിനെ എച്ച് . ടി. മീഡിയ സ്വന്തമാക്കി

Posted on: July 30, 2020

കൊച്ചി : മലയാളിയായ പി. വി. സഹദ് സ്ഥാപിച്ച ഡിജിറ്റല്‍ മാധ്യമ സ്ഥാപനമായ വി. സി. സര്‍ക്കിളിനെ എച്ച് . ടി. മീഡിയ ഏറ്റെടുത്തു. ആഗോള മാധ്യമ രാജാവ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് കോര്‍പ്പിന്റെ കൈയില്‍ നിന്നാണ് വി. സി. സര്‍ക്കിളിനെ ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിന്റെ ഉടമകളായ എച്ച്. ടി. മീഡിയ സ്വന്തമാക്കിയത്.

വി. സി. സര്‍ക്കിളും ടെക്‌സര്‍ക്കിളും അടങ്ങുന്ന മൊസൈക്ക് മീഡിയ വെഞ്ചേഴ്‌സിന്റെ മുഴുവന്‍ ഓഹരികളും എച്ച്. ടി. മീഡിയ സ്വന്തമാക്കുകയായിരുന്നു. ഗുരുവായൂര്‍ സ്വദേശിയായ സഹദില്‍ നിന്ന് 2015 ലാണ് ന്യൂസ് കോര്‍പ് വി. സി. സര്‍ക്കിളിനെ സ്വന്തമാക്കിയത്.

ഡിജിറ്റല്‍ മാധ്യമങ്ങളില്‍ വിദേശ നിക്ഷേപത്തിന് നിയന്ത്രണം വന്നതോടെയാണ് ഇപ്പോള്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ കൈയൊഴിന്നുന്നത്.സ്റ്റാര്‍ട്ട് അപ്പുകളിലെയും വന്‍കിട കമ്പനികളിലെയും ലയനങ്ങളും ഏറ്റെടുക്കലുകളും മൂലധന നിക്ഷേപങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന ഓണ്‍ലൈന്‍ മാധ്യമമാണ് വി. സി, സര്‍ക്കിള്‍.

TAGS: H T Media | VC Circle |