ഏഷ്യയിലെ ഏറ്റവും വലിയ സോളര്‍ പദ്ധതിക്ക് റേവയില്‍ തുടക്കം

Posted on: July 11, 2020

ഭോപാല്‍ : ഏഷ്യയിലെ ഏറ്റവും വലിയ സോളര്‍ പദ്ധതി മധ്യപ്രദേശിലെ റേവയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. . 1500 ഹെക്ടറിലാണ് സോളര്‍ പാര്‍ക്ക്.

സോളര്‍ എനര്‍ജി കോര്‍പറേഷനും മധ്യപ്രദേശ് ഊര്‍ജ വികാസ് നിഗം ലിമിറ്റഡും ചേര്‍ന്നുള്ള റേവാ അള്‍ട്ര മെഗാ സോളര്‍ ലിമിറ്റഡ് ആണ് ഉടമസ്ഥര്‍. വൈദ്യുതി ഉത്പാദനത്തിന് യൂണിറ്റിന് 2.97 രൂപയാണ് ചെല്വ് കണക്കാക്കുന്നത്. വൈദ്യുതിയുടെ 24 ശതമാനം ഡല്‍ഹി മെട്രോയ്ക്ക് നല്‍കും.