ഡീകാര്‍ബണൈസിംഗ് ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ ഇന്ത്യ പദ്ധതിക്ക് തുടക്കമായി

Posted on: June 25, 2020

ന്യൂഡല്‍ഹി : രാജ്യത്ത് കാര്‍ബണ്‍ നിര്‍ഗമനം കുറഞ്ഞ ഗതാഗതം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ഡീകാര്‍ബണൈസിംഗ് ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ ഇന്ത്യ പദ്ധതിക്കു തുടക്കമായി. രാജ്യാന്തര ഗതാഗത ഫോറത്തിന്റെ (ഐടിഎഫ്) സഹകരണത്തോടെ നീതി ആയോഗാണ് പദ്ധതി നടപ്പാക്കുന്നത്. ഐടിഎഫ് സെക്രട്ടറി ജനറല്‍ യംഗ് തായ് കിമ്മും നീതി ആയോഗ് സിഇഒ അമിതാഭ് കാന്തും പദ്ധതിക്കു തുടക്കമിട്ടു.

2009 ഐടിഎഫില്‍ ഇന്ത്യ ചേര്‍ന്നതു മുതല്‍ കാര്‍ബണ്‍ രഹിത ഗതാഗത സംവിധാനങ്ങള്‍ക്കായി ശ്രമിക്കുന്നുണ്ടെന്ന് യംഗ് തായ് കിം പറഞ്ഞു.

നിലവിലുള്ള ഇരട്ടി വാഹനങ്ങള്‍ അടുത്ത 10 വര്‍ഷത്തില്‍ ഇന്ത്യയിലുണ്ടാകുമെന്ന് അമിതാഭ് കാന്ത് പറഞ്ഞു. മോട്ടര്‍ രഹിത ഗതാഗതം എന്ന ആശയത്തിനാണ് രാജ്യം പ്രാധാന്യം കൊടുക്കേണ്ടത്. 84 കോടിയാകും അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ നഗര ജനസംഖ്യ. സര്‍ക്കാര്‍ ആരംഭിച്ച സ്മാര്‍ട്‌സിറ്റികളില്‍ നടത്തത്തിനും സൈക്ലിംങ്ങിനും പ്രാധാന്യമുള്ള മോട്ടര്‍ രഹിത ഗതാഗതവും കുടുതല്‍ ഇലക് ട്രിക് വാഹനങ്ങളും പ്രോത്സാഹിപ്പിക്കുമെന്ന് അമിതാഭ് കാന്ത് പറഞ്ഞു.