ഫ്രാങ്ക്‌ളിന്‍ : ഇടപാടുകള്‍ സെബി അന്വേഷിക്കുന്നു

Posted on: June 3, 2020

മുംബൈ : ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണിന്റെ പ്രവര്‍ത്തനം നിര്‍ത്തിയ ഡെറ്റ് ഫണ്ടുകളിലെ ഇടപാടുകള്‍ സംബന്ധിച്ച് സെക്യൂരിറ്റീസ് ആന്റ് എക്‌സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണം പ്രഖ്യാപിച്ചു. ഇതിനായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടിംഗ് സ്ഥാപനമായ ചോക്‌സി ആന്റ് ചോക്‌സിയെ ചുമതലപ്പെടുത്തിയതായാണ് വിവരം. 30 പ്രവൃത്തി ദിനങ്ങള്‍ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

വിശദമായ ഫൊറന്‍സിക് ഓഡിറ്റ് നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഫ്രാങ്ക്‌ളിന്റെ ടെംപിള്‍ടണും അവര്‍ നിക്ഷേപം നടത്തിയിരിക്കുന്ന കടപ്പത്രങ്ങള്‍ പുറത്തിറക്കിയ കമ്പനികളും തമ്മിലുള്ള ബന്ധവും ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ഇടപാടുകളും അന്വേഷഷണ വിധേയമാക്കും.

കോര്‍പ്പറേറ്റ് സ്ഥാപനങ്ങലുമായുള്ള ബന്ധം, മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ താത്പര്യങ്ങള്‍, ചട്ടങ്ങള്‍ ലംഘിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, ഫണ്ട് മാനേജ്‌മെന്റ് നിയമങ്ങളെ അവഗണിക്കല്‍ തുടങ്ങിയവയും അന്വേഷണ പരിധിയിലുണ്ട്. കടപ്പത്രങ്ങളിലുള്ള നിക്ഷേപവുമായി ബന്ധപ്പെട്ട് ആറു പദ്ധതികളാണ് ഏപ്രില്‍ 23 മുതല്‍ ഫ്രാങ്ക്‌ളിന്റെ ടെംപിള്‍ടണ്‍ നിര്‍ത്തിയത്.

TAGS: SCBI |