കേന്ദ്ര സര്‍ക്കാര്‍ 10 വന്‍കിട വ്യവസായ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചു

Posted on: May 17, 2020

ന്യൂഡല്‍ഹി : രാജ്യത്തു വ്യവസായം തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ 10 വന്‍കിട വ്യവസായ കേന്ദ്രങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്തു.

കോവിഡ് ഭീഷണി ഒഴിവാകുമ്പോള്‍ രാജ്യാന്തര കമ്പനികള്‍ ഇന്ത്യയിലേക്കു വരുമെന്ന പ്രതീക്ഷയിലാണ് 7 സംസ്ഥാനങ്ങളിലെ വ്യവസായ കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തത്.

നോയിഡ, ഗ്രേറ്റര്‍ നോയിഡ (യുപി), അഹമ്മദാബാദ്, വഡോദര (ഗുജറാത്ത്), മുംബൈ ഔറംഗബാദ്, പുന്നെ 9മുഹാരാഷ്ട്ര), ഹൈദരാബാദ് (തെലങ്കാന), തിരുപ്പതി, നെല്ലൂര്‍ (ആന്ധ), ബെംഗളൂരു (കര്‍ണാടക), ചെന്നൈ (തമിഴ്‌നാട് എന്നിവയാണ് നാഷനല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ഏജന്‍സി തിരഞ്ഞെടുത്ത സ്ഥലങ്ങള്‍.

പുതിയ വ്യവസായം തുടങ്ങാന്‍ വേണ്ട ഭൂമിയും, കെട്ടിടങ്ങളും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാണെന്നു കേന്ദ്ര വ്യാപാര, വ്യവസായ മന്ത്രാലയം നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.