ഏഷ്യന്‍ പെയിന്റ്‌സ് ശമ്പളവര്‍ധന പ്രഖ്യാപിച്ചു

Posted on: May 17, 2020

 

 

മുംബൈ : ഏഷ്യന്‍ പെയിന്റ്‌സ് ജീവനക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ശമ്പളം വര്‍ധന പ്രഖ്യാപിച്ചു. ഇതോടൊപ്പം വിതരണ ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പാര്‍ട്ണര്‍ സ്റ്റോറുകള്‍ക്കും കമ്പനി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

വിപണന ശൃംഖലയിലുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ആശുപത്രിയിലെ ചികിത്സയുമാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. പാര്‍ട്ണര്‍ സ്റ്റോറുകള്‍ കമ്പനി സൗകര്യമൊരുക്കും. ആവശ്യമുള്ളവര്‍ക്ക് പണം ലഭ്യമാക്കുന്നതിനും തയ്യാറായിട്ടുണ്ട്.

കമ്പനിയോട് അടുത്തുനില്‍ക്കുന്നവര്‍ക്കുള്ള പരിഗണയ്ക്കും നേതൃപാടവത്തിനും ഉദാഹരണമാവുകയാണ് ഇതിലൂടെ കമ്പനിയെന്ന് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായ അമിത് സൈംഗിള്‍ പറഞ്ഞു. ഓരോ ജീവനക്കാരുമായും നേരിട്ട് ബന്ധപ്പെടാനും മോശം കാലഘട്ടത്തില്‍ അവരുടെ ആശങ്കകള്‍ പരിഹരിക്കാനും മികച്ച അവസരമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറയുന്നു.

വര്‍ഷങ്ങളായി ബാധ്യതകളില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇപ്പോഴത്തെ അനിശ്ചിതത്വം നാലോ അഞ്ചോ മാസത്തേക്ക് നീണ്ടാലും കമ്പനിക്ക് പ്രശ്‌നമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ചില്‍ 715 ശതമാനം ഇടക്കാല ലാഭവീതമാണ് (ഓഹരിയൊന്നിന് 7.15 രൂപ) കമ്പനി ഓഹരിയുടമകള്‍ക്ക് കൈമാറിയത്.

TAGS: Asianpaints |