പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കൂട്ടി : വിലയില്‍ മാറ്റമില്ല

Posted on: May 6, 2020

ന്യൂഡല്‍ഹി : പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതിയില്‍ വന്‍വര്‍ധന. പെട്രോള്‍ ലിറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ നികുതി വര്‍ധന മൂലം ഇന്ധന വില ഉയരില്ല.

ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്കു കൈമാറാതെയാണ് എണ്ണക്കമ്പനികളുടെ നടപടി വര്‍ധനയില്‍ 8 രൂപ റോഡ് – അടിസ്ഥാന സൗകര്യ വികസന സെസാണ്. ബാക്കിതുക സ്‌പെഷല്‍ അഡീഷണല്‍ എക്‌സൈസ് നികുതിയും.