ഇന്ത്യയുടെ വളര്‍ച്ച 1.5 – 2.8 ശതമാനമായി താഴുമെന്ന് ലോകബാങ്ക്

Posted on: April 13, 2020

കോവിഡ് -19 കാരണം രാജ്യം നടപ്പു സാമ്പത്തികവര്‍ഷം 1.5 മുതല്‍ 2.8 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച മാത്രമേ കൈവരിക്കുകയുള്ളൂവെന്ന് ലോകബാങ്ക്. 1991-ലെ ഉദാരവത്കരണ കാലഘട്ടത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചയായിരിക്കുമിത്. ദക്ഷിണേഷ്യയെ സംബന്ധിച്ച് ലോകബാങ്കിന്റെ സാമ്പത്തിക റിപ്പോര്‍ട്ടിലാണ് ഇന്ത്യയെക്കുറിച്ച് പരാമര്‍ശമുള്ളത്. 2019 – 20 സാമ്പത്തികവര്‍ഷം 4.8 മുതല്‍ അഞ്ച് ശതമാനം വളര്‍ച്ച കൈവരിച്ചിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് കോവിഡ് വന്നത്. സേവന മേഖലയ്ക്കായിരിക്കും ഏറ്റവും ആഘാതം. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാതിരിക്കുകയും ലോക്കഡൗണ്‍ നീട്ടുകയും ചെയ്താല്‍ വളര്‍ച്ച 1.5 ശതമാനമായി ചുരുങ്ങുമെന്നും ലോകബാങ്ക് വിലയിരുത്തുന്നു.
എന്നാല്‍, 2021-22 – ല്‍ രാജ്യത്തിന്റെ വളര്‍ച്ച അഞ്ച് ശതമാനത്തിലേക്ക് ഉയരുമെന്നും റിപ്പോര്‍ട്ടിലുണ്ട്. കോവിഡ് പ്രതിരോധനത്തിനായി ലോകബാങ്ക് 100 കോടി ഡോളര്‍ (ഏകദേശം 7,600 കോടി രൂപ) ഇന്ത്യയ്ക്ക് അനുവദിച്ചു.

ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളെല്ലാം കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം താഴ്ത്തിയിട്ടുണ്ട്.

TAGS: Wold Bank |