എട്ട് ലക്ഷം ട്രക്ക് തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്

Posted on: April 9, 2020

ന്യൂഡല്‍ഹി : കോവിഡ് പ്രതിസന്ധി പരിഗണിച്ച് 8 ലക്ഷത്തോളം ട്രക്ക് തൊഴിലാളികള്‍ക്കു മൂന്നു മാസത്തേക്ക് ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്താന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ നിര്‍ദേശം. നീതി ആയോഗിന്റെ എംപവര്‍ ഗ്രൂപ്പും എല്‍ഐസിയുമാണു മാനദണ്ഡങ്ങള്‍ തയാറാക്കുന്നത്.

ചരക്കു ഗതാഗതത്തിന് ഇളവുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും ലോറി തടയുന്നുണ്ട്. ഇതിനാല്‍ തൊഴിലാളികള്‍ ജോലിക്കെത്താന്‍ മടിക്കുന്ന സാഹചര്യത്തിലാണ് ആശ്വാസ നടപടി. ലോറി ഡ്രൈവര്‍ക്കും സഹായിക്കും പരിരക്ഷ ലഭിക്കും. ദേശീയ ദുരന്തനിവാരണ നിധിയില്‍ നിന്നാകും പ്രീമിയം തുക അടയ്ക്കുക.