പ്രകൃതി വാതക വിതരണം : കൊച്ചിയിലെ എല്‍. എന്‍. ജി. ടെര്‍മിനലിന് റെക്കോഡ് നേട്ടം

Posted on: January 13, 2020

കൊച്ചി  : പ്രകൃതിവാതക വിതരണത്തില്‍ ഗെയിലിന്റെ കൊച്ചിയിലെ എല്‍.എന്‍.ജി. ടെര്‍മിനല്‍ റെക്കോഡിട്ടു. ശനിയാഴ്ച ടെര്‍മിനലില്‍ നിന്നു വിതരണംചെയ്ത് 38.3 ലക്ഷം ക്യുബിക് മീറ്റര്‍ വാതകമാണ്.

ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങിയ ശേഷമുള്ള ഒരു ദിവസത്തെ ഏറ്റവും വലിയ വിതരണമാണിത്. കൊച്ചി മേഖലയില്‍ മാത്രം വിതരണം ചെയ്തതാണിത്. വീടുകളിലും പമ്പുകളിലൂടെ വാഹനങ്ങള്‍ക്കുമായി വിതരണം ചെയ്തത് 34,600 ക്യുബിക് മീറ്റര്‍ വാതകമാണ്. ബാക്കി ഉപഭോഗം നടത്തിയത് വ്യവസായശാലകളാണ്.

ഒരു കിലോഗ്രാം പെട്രോളിയം വാതകത്തിനു പകരമായി പ്രകൃതിവാതകം ഉപയോഗപ്പെടുത്തിയാല്‍ ഫാക്ടറികള്‍ക്ക് 17 രൂപ ലാഭമുണ്ടെന്നാണു കണ്ടെത്തല്‍. ഒരു ദിവസം 1000 യൂണിറ്റ് ഉപയോഗപ്പെടുത്തുന്ന സ്ഥാപനത്തിന് 17,000 രൂപ ലാഭമുണ്ടാകും.

TAGS: LNG TERMINAL |