ജി. എസ്. ടി : ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 230 കോടി അടയ്ക്കണം.

Posted on: December 31, 2019

കൊച്ചി : ചരക്ക്-സേവന നികുതി നിരക്ക് കുറച്ചതിലൂടെ കൈവന്ന ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറാത്തതിന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്ക് വന്‍പിഴ. കമ്പനിയുടെ ഹെല്‍ത്ത്‌കെയര്‍ വിഭാഗത്തോട് 230.4 കോടി രൂപ തിരിച്ചടയ്ക്കാന്‍ കേന്ദ്ര ധനവകുപ്പിന് കീഴിലുള്ള നാഷണല്‍ ആന്റി-പ്രോഫിറ്ററിംഗ് അതോറിറ്റി നിര്‍ദേശിച്ചു.

2017 നവംബര്‍ 15 മുതലാണ് 178 പ്രധാനവസ്തുക്കളുടെ നികുതി നിരക്ക് 28 ശതമാനത്തില്‍ നിന്ന് 18 ആക്കിയത്. ഇതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കിട്ടിയില്ലെന്ന പരാതികള്‍ ആന്റി-പ്രോഫിറ്ററിംഗ് ഡയറക്ടര്‍ ജനറലിന് കിട്ടിയിരിക്കുന്നു.

കേരളത്തില്‍ ഇത്തരത്തില്‍ കമ്പനി അനധികൃതമായി ഈടാക്കിയത് 176 കോടി രൂപയാണ്. ഉത്തര്‍ പ്രദേശില്‍ നിന്ന് 54.05 കോടി രൂപയും. ഇതെല്ലാം കേന്ദ്ര-സംസ്ഥാന ഉപഭോക്ത്യക്ഷേമ വിഭാഗത്തില്‍ അടയ്ക്കണം. ഉത്തരവുവന്ന് മൂന്നു ദിവസത്തിനകം തുക ഒടുക്കണം.