17
Friday
May 2024
May 2024
വ്യാവസായിക ഉത്പാദന വളര്‍ച്ച 4.5%
Posted on: November 13, 2018
ന്യൂഡല്‍ഹി : വ്യാവസായിക ഉത്പാദന വളര്‍ച്ച 4 മാസത്തെ താഴ്ന്ന തലത്തില്‍ സെപ്റ്റംബര്‍ 4.5% വളര്‍ച്ചയാണ് നേടിയത്.
ജൂണ്‍ 6.9%, ജൂലൈ 6.5%, ഓഗസ്റ്റ് 4.6% വളര്‍ച്ചയാണ് നേടിയത്. മേയില്‍ 3.8% വളര്‍ച്ച കൈവരിച്ചതാണ് ഇതിനു മുന്‍പ് രേഖപ്പെടുത്തിയ കുറഞ്ഞ നിരക്ക്. ഖനനം, മൂലധന ഉത്പന്നം എന്നീ മേഖലകള്‍ കൈവരിച്ച കുറഞ്ഞ വളര്‍ച്ചയാണ് വ്യവസായ രംഗത്തെ ബാധിച്ചത്.
ഉത്പാദന മേഖല 4.6% വളര്‍ച്ച നേടി. ഏപ്രില്‍ – സെപ്റ്റംബറിലെ വ്യവസായിക വളര്‍ച്ചാ നിരക്ക് 5.1 ശതമാനമാണ്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 2.6 ശതമാനവും.
TAGS: Industrial Growth |
News in this Section
Related News