ഇസാഫ് കോ-ഓപ്പറേറ്റീവ് പന്ത്രണ്ടാമത് വാര്‍ഷിക പൊതുയോഗം

Posted on: October 4, 2023

തൃശൂര്‍ : ഇസാഫ് സ്വാശ്രയ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പന്ത്രണ്ടാമത് വാര്‍ഷിക പൊതുയോഗം തൃശൂര്‍ റീജന്‍സി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. ഇസാഫ് കോ-ഓപ്പറേറ്റീവ് ചെയര്‍പേഴ്‌സണ്‍ സെലീന ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗം ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യല്‍ എന്റര്‍പ്രൈസസ് സ്ഥാപകനും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സി ഇ ഒയുമായ കെ. പോള്‍ തോമസ് ഉദ്ഘാടനം ചെയ്തു.

ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സ് പ്രസിഡണ്ട് ഏരിയല്‍ ഗ്വാര്‍ക്ക, നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് സാവിത്രി സിംഗ് എന്നിവര്‍ ഓണ്‍ലൈനായി പങ്കെടുത്തു. ചടങ്ങില്‍ പ്രളയബാധിതര്‍ക്കായി ഇസാഫ് കോ-ഓപ്പറേറ്റീവ് നല്‍കുന്ന 100 സ്‌നേഹവീട് പദ്ധതിയില്‍ ഭവനരഹിതരായ പന്ത്രണ്ട് കുടുംബങ്ങള്‍ക്ക് വീടിന്റെ താക്കോല്‍ കൈമാറി.

ഇസാഫ് സഹസ്ഥാപകയും ഇസാഫ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ മെറീന പോള്‍, ഇസാഫ് കോ-ഓപ്പറേറ്റീവ് വൈസ് ചെയര്‍മാന്‍ ഡോ. ജേക്കബ് സാമുവല്‍, സിഇഒ ക്രിസ്തുദാസ് കെ. വി. എന്നിവര്‍ പ്രസംഗിച്ചു. ഇസാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സാന്നിധ്യമുള്ള എട്ടു സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്തു.