അതിഥി തൊഴിലാളികളുടെ മക്കള്‍ക്കായി സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു

Posted on: May 17, 2023

മലക്കപ്പാറ : ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന പ്രചോദന്‍ ഡെവലപ്പ്‌മെന്റ് സര്‍വീസസിന്റെ ആഭിമുഖ്യത്തില്‍ അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്കായി ദ്വിദിന സമ്മര്‍ ക്യാമ്പ് മലക്കപ്പാറയില്‍ സംഘടിപ്പിച്ചു.

മയിലാടുംപ്പാറ, ഏലക്കാട് കോളനികളിലെ സ്ഥിരം താമസക്കാരായ ജാര്‍ഖണ്ഡ്, അസം, ബീഹാര്‍, തമിഴ്നാട് എന്നി സംസ്ഥാനങ്ങളിലെ തേയിലതോട്ടം തൊഴിലാളികളുടെ കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ഗവണ്മെന്റ് ഒആര്‍സി പദ്ധതിയില്‍ പരിശീലകയായിരുന്ന ഫാത്തിമ സെല്‍വ ക്യാമ്പിന് നേതൃത്വം നല്‍കി. ഡോക്ടര്‍ ഹരിഗോവിന്ദിന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും നടത്തി.

അതിരപ്പിള്ളി പഞ്ചായത്ത് മെമ്പറായ മുത്തു, പ്രചോദന്‍ ഡെവലപ്പ്‌മെന്റ് സര്‍വീസസിന്റെ മാനേജര്‍മാരായ ജോബിന്‍ വര്‍ഗ്ഗീസ്, അരുമ ബി. പി., സോഷ്യല്‍ ആക്ടിവിസ്റ്റ് ചിന്ന ധുരൈ എന്നിവര്‍ പ്രസംഗിച്ചു.