ഊര്‍ജ്ജബന്ധു ഗ്രാജുവേഷന്‍ പരിപാടി സംഘടിപ്പിച്ചു

Posted on: February 8, 2023

തൃശൂര്‍ : ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ഇസാഫ് ഫൗണ്ടേഷനും എംഎസ്എംഇ ഡെവലപ്‌മെന്റ് ആന്റ് ഫെസിലിറ്റേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച സോളാര്‍ സംരംഭകത്വ പരീശീലനം പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

30 ദിവസ പരീശീലനം പൂര്‍ത്തീകരിച്ച 26 പേര്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റി. ഇസാഫ് ഫൗണ്ടേഷനു കീഴിലുള്ള ഊര്‍ജ്ജബന്ധു പദ്ധതിയുടെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്. കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഷാജു എം. എ., സെഡാര്‍ റീട്ടെയ്ല്‍ മാനേജിംഗ് ഡയറക്ടര്‍ അലോക് തോമസ് പോള്‍, ഇസാഫ് കോ ഓപ്പറേറ്റീവ് സിഇഒ ക്രിസ്തുദാസ് കെ. വി., എംഎസ്എംഇ ഡെവലപ്‌മെന്റ് ആന്റ് ഫെസിലിറ്റേഷന്‍ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടര്‍ പി. ബി. സുരേഷ് ബാബു, ഇസാഫ് ഫൗണ്ടേഷന്‍ അസോസിയേറ്റ് ഡയറക്ടര്‍ ജോണ്‍ പി. ഇഞ്ചക്കലോടി, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ മണിലാല്‍ എന്നിവര്‍ സംബന്ധിച്ചു.